ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയുടെ പുതിയ കട നടന്‍ ജയസൂര്യ ഉദ്ഘാടനം ചെയ്തു

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയുടെ പുതിയ കട നടന്‍ ജയസൂര്യ ഉദ്ഘാടനം ചെയ്തു. ബിരിയാണി വില്‍ക്കുന്ന സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് തന്നെയും മറ്റ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ അധിക്ഷേപിക്കുകയുണ്ടായി എന്ന പരാതിയുമായി സജന കരഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായിരുന്നു. ഫഹദടക്കമുള്ള അഭിനേതാക്കള്‍ സജനയുടെ ലൈവ് ഷെയര്‍ ചെയ്യുകയും ചെയ്തു. സജ്‌നയ്ക്ക് എതിരെയുള്ള ആക്രമണത്തില്‍ യുവജനകമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ആലുവയ്ക്ക് അടുത്ത് മാളികംപീടിക എന്ന സ്ഥലത്താണ് സജ്‌നാസ് കിച്ചണ്‍ എന്ന പേരില്‍ പുതിയ കട പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വിഡി സതീശന്‍ എംഎല്‍എയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha