ദൈവം ഉണ്ടെന്റെ അമ്മച്ചീ... കേരളം കണ്ണീരണിഞ്ഞപ്പോഴും കുലുങ്ങാതെ നിന്ന വസന്ത അവസാനം മുദ്രപത്രം ഒപ്പിട്ട് നല്‍കി; കൊക്കിന് ജീവനുണ്ടെങ്കില്‍ വസ്തു നല്‍കില്ലെന്ന് പറഞ്ഞ വസന്ത ജീവനുള്ള നോട്ട് കെട്ട് കണ്ടപ്പോള്‍ ബോബി ചെമ്മണ്ണൂരിന് എല്ലാം എഴുതി നല്‍കി

കേരളം ഏറെ വേദനിച്ച സംഭവമാണ് നെയ്യാറ്റിന്‍കരയിലേത്. പാലം കുലുങ്ങിയാലും കേളന്‍ കുളുങ്ങുകയില്ല എന്ന പഴഞ്ചൊല്ല് ഇപ്പോള്‍ നേരിട്ട് കാണുകയാണ്. പാലം കുലുങ്ങിയാലും വസന്ത കുലുങ്ങുകയില്ല എന്ന അവസ്ഥയാണ് നേരിട്ട് കണ്ടതാണ്. കേരളം മുഴുവന്‍ ആ കുട്ടികള്‍ക്കായി കണ്ണീരണിഞ്ഞ് നിന്നപ്പോഴും തന്റെ നിലപാടില്‍ ഉറച്ചുനിന്ന ആളാണു വസന്ത. ലക്ഷംവീട് കോളനിയില്‍ രാജനും കുടുംബവും ഒന്നര വര്‍ഷമായി താമസിക്കുന്ന ഭൂമി തന്റേതാണെന്നു സമീപവാസി വസന്ത ഒരു വര്‍ഷം മുന്‍പാണു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിത്.
പിന്നാലെ നടന്ന പ്രശ്‌നങ്ങള്‍ ഒടുവില്‍ രണ്ടു ജീവനെടുത്തു. അപ്പോഴും നിലപാട് മയപ്പെടുത്താത്ത പ്രതികരണമായിരുന്നു വസന്ത നടത്തിയത്. ഇതിനൊക്കെ പിന്നാലെ ഇന്നലെ ആ ഭൂമി ഇപ്പോള്‍ വ്യവസായി ബോബി ചെമ്മണൂരിന് കൈമാറിയിരിക്കുകയാണ് അവര്‍. മുദ്രപത്രം ഒപ്പിട്ട് നല്‍കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
അന്നു വസന്തയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും ഇന്നു പണം വാങ്ങിയാണെങ്കിലും സ്ഥലം വിട്ടുനല്‍കിയതിനു സമൂഹമാധ്യമങ്ങളില്‍ അവര്‍ക്ക് പിന്തുണയും ഉയരുന്നുണ്ട്. തര്‍ക്കത്തിലുള്ള ഭൂമി ഇവര്‍ എങ്ങനെ കൈമാറുമെന്നതടക്കം സംശയങ്ങള്‍ ഉയര്‍ത്തി നിരവധിപേര്‍ രംഗത്തെത്തി. കേസ് പിന്‍വലിച്ചോ എന്നും ചിലര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ഭൂമി വിലയ്ക്ക് വാങ്ങാന്‍ പറ്റില്ലല്ലോ. അത് വ്യാജപട്ടയമാകും.
വിലയ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നും വസന്ത അവകാശപ്പെട്ടിരുന്നു. എന്നാല്‍, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരില്‍ വേറെ ഭൂമി ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഭൂമി വീണ്ടെടുക്കാനുള്ള നിയമവഴി മാത്രമാണു സ്വീകരിച്ചത്. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലം വിട്ടുകൊടുക്കില്ല. നിയമത്തിനു മുന്നില്‍ മുട്ടുകുത്തിച്ച ശേഷം അതേക്കുറിച്ച് ആലോചിക്കാം എന്നുമാണു വസന്ത പറഞ്ഞിരുന്നത്.
അതേസമയം നെയ്യാറ്റിന്‍കരയിലെ വിവാദഭൂമി സര്‍ക്കാര്‍ നല്‍കിയാലേ സ്വീകരിക്കൂവെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും ബോബി ചെമ്മണ്ണൂരിനോട് തുറന്നു പറഞ്ഞു. നിയമപരമായി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണത്. വസന്ത എന്ന സ്ത്രീയുടെ പേരിലല്ല പട്ടയം. സുകുമാരന്‍ നായര്‍, വിമല, കമലാക്ഷി എന്നീ മൂന്നു പേരുടെ പേരിലാണു പട്ടയമെന്നാണു വിവരാവകാശ രേഖയില്‍ പറയുന്നതെന്നും കുട്ടികള്‍ പറഞ്ഞു.
പട്ടയമില്ലാത്ത ഭൂമി വില്‍ക്കുന്നതെങ്ങനെ? നിയമ നടപടികളുമായി മുന്നോട്ടു പോകും. സര്‍ക്കാരിനു മാത്രമേ പട്ടയം നല്‍കാന്‍ അവകാശമുള്ളൂ. ബോബി ചേമ്മണൂരിന്റെ നല്ല മനസിന് നന്ദി. വസന്തയില്‍ നിന്നു പണം കൊടുത്തു വാങ്ങിയ ഭൂമി വേണ്ട. പരാതിക്കാരി വസന്ത ബോബിയെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാം. അയല്‍വാസിയയായ വസന്തയ്ക്ക് ഈ ഭൂമിയില്‍ അവകാശമില്ല. നിയമപരമായി സര്‍ക്കാരില്‍ നിന്ന് ഭൂമി കിട്ടാന്‍ അവകാശമുണ്ട്. ഭൂമി വസന്തയുടെ പേരിലെന്നുള്ളതിന് തെളിവില്ല. വസന്തയില്‍ നിന്നു വാങ്ങിയ ഭൂരേഖ അവര്‍ക്കു തന്നെ തിരിച്ചു നല്‍കണം. വസന്തയ്ക്കു നല്‍കിയ പണം തിരികെ വാങ്ങി പാവങ്ങള്‍ക്ക് കൊടുക്കണമെന്നാണ് കുട്ടികള്‍ ബോബിയോടു പറഞ്ഞത്.
അച്ഛനും അമ്മയും അന്തിയുറങ്ങുന്ന ഭൂമി സ്വന്തമാക്കാന്‍ കുട്ടികളെ സഹായിക്കുമെന്ന് ഇവരെ സന്ദര്‍ശിച്ച ബോബി പറഞ്ഞു. വസന്ത നല്‍കിയ പട്ടയ രേഖകള്‍ താനും വക്കീലും പരിശോധിച്ചിരുന്നു. അങ്ങനെയാണ് പണം കൊടുത്തു വാങ്ങാന്‍ തീരുമാനിച്ചത്. ഇനി അവര്‍ പറ്റിച്ചതാണെങ്കില്‍ അവര്‍ക്കെതിരെ നിയമപരമായി മുന്നോട്ടുപോകും. കുട്ടികള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും താന്‍ ഒപ്പമുണ്ടാകുമെന്നും ബോബി വ്യക്തമാക്കി. എന്തായാലും ഇതോടെ കാര്യങ്ങള്‍ വീണ്ടും മാറിയിരിക്കുകയാണ്. വസ്തുവാങ്ങാന്‍ വന്ന ബോബി ചെമ്മണ്ണൂര്‍ അവസാനം കൈയ്യിലിരുന്ന കാശ് കൊടുത്തിട്ട് വസന്തയുടെ പുറകേ നടക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.
L
https://www.facebook.com/Malayalivartha