ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു....

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം രാജിവയ്ക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ പറയുന്നു. രാഷ്ട്രീയ കാരണങ്ങളാണോ രാജിക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.
2027വരെ കാലാവധിയുണ്ടായിരുന്നു. ഇന്നലെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം രാജ്യസഭാ അദ്ധ്യക്ഷനെന്ന നിലയില്‍ സജീവമായിരുന്നു 73കാരനായ ധന്‍കര്‍. കേരളത്തില്‍ നിന്നുള്ള സദാനന്ദന്‍ മാസ്റ്റര്‍ അടക്കം പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞയ്ക്കും സാക്ഷ്യം വഹിച്ചു.
മാര്‍ച്ചില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്തശേഷം പാര്‍ലമെന്റില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.2022 ആഗസ്റ്റിലാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ 346 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് രാജ്യത്തിന്റെ 14-ാം ഉപരാഷ്ട്രപതിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
"
https://www.facebook.com/Malayalivartha