കാസര്‍കോട് കാറില്‍ കടത്തിക്കൊണ്ട് വന്ന 272 ലിറ്ററിലധികം കര്‍ണാടക മദ്യം പിടിച്ചെടുത്തു

കാസര്‍കോട് കാറില്‍ കടത്തിക്കൊണ്ട് വന്ന 272 ലിറ്ററിലധികം കര്‍ണാടക മദ്യം പിടിച്ചെടുത്തു. രാത്രി കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡും കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ആരിക്കാടിയില്‍ വെച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് മദ്യ ശേഖരം പിടികൂടിയത്.
വാഹനം ഓടിച്ചിരുന്നയാള്‍ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതിനാല്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് ) പ്രമോദ് കുമാര്‍ വി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
ആരിക്കാടിയില്‍ നടത്തിയ പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് ചൗക്കിയില്‍ വച്ച് സാഹസികമായി തടഞ്ഞുവയ്ക്കുകയായിരുന്നു. അതിനിടെ ഡ്രൈവര്‍ ഓടിപ്പോയെന്ന് എക്‌സൈസ് അധികൃതര്‍ . കേസ് രേഖകളും തൊണ്ടി സാധനങ്ങളും വാഹനവും സഹിതം തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് റേഞ്ച് ഓഫീസില്‍ ഹാജരാക്കുകയും ചെയ്തു.
കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡും കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
"
https://www.facebook.com/Malayalivartha