വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. രാഷട്രീയ കക്ഷി ഭേദമന്യേ മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന നേതാവാണ് സ. വി.എസ്. അച്യുതാനന്ദന്‍.
അദ്ദേഹം നടത്തിയ സമര പരമ്പരകളും പോരാട്ടങ്ങളും എല്ലാവര്‍ക്കും ആവേശമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടു ജനകീയനായി വി.എസ്. നിറഞ്ഞു നിന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് തന്നെ അഭിമാനമാണ്.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ ബന്ധുക്കളുടേയും സഖാക്കളുടേയും പ്രിയപ്പട്ടവരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
"https://www.facebook.com/Malayalivartha