അതെല്ലാം പഴയ കഥ... എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി സിപിഎം അനുരഞ്ജനത്തിലേക്ക്; വര്‍ഷങ്ങളായി കോണ്‍ഗ്രസിനോട് അനുഭാവമുള്ള നിലപാട് പിന്തുടര്‍ന്നിരുന്ന ജി. സുകുമാരന്‍ നായരെ കുപ്പിയിലിറക്കി സിപിഎം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി സിപിഎം അടുക്കുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസിനോട് അനുഭാവമുള്ള നിലപാട് പിന്തുടര്‍ന്നിരുന്ന ജി. സുകുമാരന്‍ നായരെ സീറോ മലബാര്‍ സഭയുടെ ഉന്നതന്‍ വഴിയാണ് സി പി എം സ്വാധീനിച്ചതെന്നാണ് അറിയുന്നത്. സീറോ മലബാര്‍ സഭ എല്‍ എസ് എസുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന െ്രെകസ്തവ സഭയാണ്.
സംസ്ഥാന സര്‍ക്കാരിനെ എന്‍ എസ് എസ് തുറന്ന് എതിര്‍ക്കുന്നതിനിടെ മന്നം ജയന്തിക്ക് പ്രത്യേകപ്രധാന്യം നല്‍കി സിപിഎം മുഖപത്രം ദേശാഭിമാനി ലേഖനവും വാര്‍ത്തയും പ്രസിദ്ധീകരിച്ചത് നായര്‍ സമുദായത്തെ കൈയിലെടുക്കുക എന്ന ലക്ഷ്യവുമായിട്ടാണ്. മന്നത്ത് പത്മനാഭനെ കുറിച്ചുള്ള പ്രത്യേക ലേഖനത്തിനൊപ്പം സുകുമാരന്‍നായരുടെ ലേഖനവും പ്രാധാന്യത്തോടെ പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചു. മന്നത്ത് പത്മനാഭന്‍ നേതൃത്വം കൊടുത്ത വിമോചന സമരഭാഗം ഒഴിവാക്കിയാണ് ജി സുകുമാരന്‍നായരുടെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് . വിമോചന സമരത്തോട് ദേശാഭിമാനി യോജിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.
ജി. സുകുമാരന്‍ നായര്‍ അയച്ചുകൊടുത്ത ലേഖനമാണ് ദേശാഭിമാനി പ്രസിദ്ധികരിച്ചത് . മന്നം ജയന്തിയെ കുറിച്ച് സുകുമാരന്‍ നായര്‍ ദേശാഭിമാനി ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ പത്രങ്ങള്‍ക്കും ലേഖനം നല്‍കിയിരുന്നു. അതാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ലേഖനം നല്‍കുന്നതില്‍ നിന്നും വേണമെങ്കില്‍ ദേശാഭിമാനിയെ അദ്ദേഹത്തിന് ഒഴിക്കാമായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ മന്നം സമാധിക്ക് സുകുമാരന്‍ നായര്‍ എഴുതുന്ന ലേഖനം ദേശാഭിമാനി നല്‍കിയിരുന്നില്ല.. ദേശാഭിമാനിയിലെ മന്നം പഠനം എഴുതിയത് കേരള ഭാഷാ ഇന്‍സ്റ്റിറ്യൂട്ട് ഡയറക്ടര്‍ പ്രെഫ. കാര്‍ത്തികേയന്‍ നായരാണ്. അദ്ദേഹം ഇടത് ബുദ്ധിജീവിയും അധ്യാപക സംഘടനാ നേതാവുമായിരുന്നു.
ജനാധിപത്യം പുനസ്ഥാപിക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകണമെന്നായിരുന്നു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ട് ചെയ്ത ശേഷം എന്‍എസ്എ!സ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണം,. ജനങ്ങള്‍ അസ്വസ്ഥരാണ് , ഭീതിജനകമായ അവസ്ഥയാണ് നാട്ടില്‍ നിലനില്‍ക്കുന്നത്. ഇതിനൊരു മാറ്റം ഉണ്ടാകണം എന്ന് തുടങ്ങി സര്‍ക്കാരിനെ തുറന്നെതിര്‍ക്കുന്ന പ്രസ്താവനയോട് മുഖ്യമന്ത്രി അടക്കം ഇടത് നേതാക്കളൊന്നും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും എന്‍എസ്എസ് ഇടത് വിരുദ്ധ നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നു.പിന്നീട് മുഖ്യമന്ത്രി വിളിച്ച സമുദായ നേതാക്കളുടെ യോഗത്തിലും എന്‍ എസ് എസ് പങ്കെടുത്തില്ല.പങ്കെടുത്തില്ലെന്ന് മാത്രമല്ല പങ്കെടുക്കില്ലെന്ന് പരസ്യ പ്രസ്താവനയും ഇറക്കി.
മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശമതാനം സംവരണം ആദ്യം ദേവസ്വം ബോര്‍ഡിലും പിന്നീട് എല്ലാ നിയമനങ്ങളിലും സര്‍ക്കാര്‍ നടപ്പാക്കിയത് നായര്‍,െ്രെകസ്തവ സഭകളെ കൈയിലെടുക്കാന്‍ വേണ്ടിയായിരുന്നു. െ്രെകസ്തവ സഭയെ കൈയിലെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെങ്കിലും എന്‍ എസ് എസ് വഴങ്ങിയില്ല. ചങ്ങനാശേരിയില്‍ തന്നെയുള്ള സീറോ മലബാര്‍ സഭയുടെ ബിഷപ്പ് പെരുന്തോട്ടം ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ദീപികയില്‍ ലേഖനവുമെഴുതി. സംവരണം നടപ്പിലാകുന്നതിന് മുമ്പ് സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിയെ കോട്ടയം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തി കണ്ടിരുന്നു. സാമ്പത്തിക സംവരണം എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. സംവരണ ഉത്തരവ് പുറത്തിങ്ങി കഴിഞ്ഞ ശേഷവും സുകുമാരന്‍ നായര്‍ മുന്നോട്ടു വച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു.
ഏറ്റവും ഒടുവില്‍ എയിഡഡ് കോളേജുകളിലെ അധ്യാപക നിയമനങ്ങളിലും എന്‍എസ്എസ് ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. അതിന് പിന്നാലെയാണ് മന്നം ജയന്തിവാര്‍ത്തക്ക് പാര്‍ട്ടി മുഖപത്രത്തില്‍ വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നത്.
ഇഎംഎസ് സര്‍ക്കാരിനെതിരെയുള്ള വിമോചനസമരത്തിന്റെ നായകനായിരുന്നു എന്ന കുറവൊഴിച്ചാല്‍ സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ട സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനാണ് മന്നത്ത് പത്മനാഭനെന്ന് ദേശാഭിമാനി ലേഖനം പറയുന്നു. ജനറല്‍ സെക്രട്ടറിയുടെ മന്നം സ്തുതിക്കും ദേശാഭിമാനി സ്ഥലം നീക്കിവച്ചു.പക്ഷേ മന്നത്തെ കുറിച്ച് സുകുമാരന്‍ നായര്‍ ഉശിരോടെ പറയുന്ന വിമോചനസമരഭാഗം ഒഴിവാക്കിയിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നേരിട്ട് തന്നെ എല്ലാ സമുദായനേതാക്കളെയും കണ്ട് പിന്തുണ ഉറപ്പാക്കുന്നതിനിടെ പാര്‍ട്ടി മുഖപത്രത്തിന്റെ മന്നം സ്തുതിക്ക് പ്രാധാന്യമേറെയാണ്.
എന്‍ എസ് എസ് ഭരണ സമിതി അംഗം കലഞ്ഞൂര്‍ മധു സി പി എം നേതാവ് കെ . എന്‍. ബാലഗോപാലിന്റെ സഹോദരനാണ്. മറ്റൊരു സഹോദരന്‍ കെ എന്‍ . ഹരിലാല്‍ സി പി എം ബുദ്ധിജീവിയും ആസൂത്രണ ബോര്‍ഡ് അംഗവുമാണ്. എന്നാല്‍ സീറോ മലബാര്‍ സഭയാണ് അനുരഞ്ജനത്തിന് ചുക്കാന്‍ പിടിച്ചത്.സീറോ മലബാര്‍ സഭയും എന്‍ എസ് എസും ആത്മമിത്രങ്ങളാണ്. ചങ്ങനാ ശേരി ബിഷപ്പ് പെരുന്തോട്ടമാണ് കഴിഞ്ഞ വര്‍ഷത്തെ മന്നം സമാധി ഉത്ഘാടനം ചെയ്തത്.ഇടതുപക്ഷം ആഗ്രഹിക്കുന്ന തുടര്‍ ഭരണത്തില്‍ എന്‍ എസ് എസിന്റെ നിലപാട് നിര്‍ണായകമാണ്. എന്‍ എസ് എസിന്റെ അവശേഷിക്കുന്ന ആവശ്യങ്ങളായ മന്നം സമാധി അവധി നൊഗേഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്റ്റ് അനുസരിച്ച് അവധിയും സര്‍ക്കാര്‍ അംഗീകരിക്കും.
https://www.facebook.com/Malayalivartha