പാറ്റൂര്‍ ഭൂമിയിടപാട്: മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന് വി.എസ്

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വിജിലന്‍സിന് കത്തയച്ചു. ദക്ഷിണമേഖലാ വിജിലന്‍സ് സുപ്രണ്ടിനാണ് കത്തയച്ചത്. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, ജലഅതോറിറ്റി മുന്‍ എംഡി അശോക് കുമാര്‍ സിംഗ് എന്നിവര്‍ക്കെതിരേയും അന്വേഷണം വേണമെന്നാണ് വി.എസിന്റെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























