ഹരിപ്പാട് എന്റെ അമ്മയെ പോലെ....ഹരിപ്പാട് നിയമസഭ സീറ്റില്‍ മല്‍സരിക്കില്ലെന്ന വാര്‍ത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ്; അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

ഹരിപ്പാട് നിയമസഭ സീറ്റില്‍ മല്‍സരിക്കില്ലെന്ന വാര്‍ത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് സീറ്റില്‍ തന്നെ മല്‍സരിക്കുമെന്ന് പറഞ്ഞ ചെന്നിത്തല, അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.ചങ്ങനാശേരി, അരുവിക്കര, വട്ടിയൂര്‍ക്കാവ് എന്നീ സീറ്റുകളില്‍ താന്‍ മല്‍സരിക്കുമെന്ന തരത്തില്‍ പ്രചാരണം നടത്തുകയാണ്. ഞാന്‍ മല്‍സരിപ്പിച്ചപ്പോഴൊക്കെ ഹരിപ്പാട്ടിലെ ജനങ്ങള്‍ സഹായിച്ചിട്ടുണ്ട്. എനിക്കെന്‍റെ അമ്മയെ പോലെയാണ് ഹരിപ്പാട്. ഹരിപ്പാട് എന്നും എനിക്ക് അഭയം നല്‍കിയിട്ടുണ്ട്. അവിടത്തെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha