വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ മര്‍ദ്ധിച്ചു; നടുറോഡില്‍ ഇടിച്ചു വീഴ്ത്തിയും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ചുമായിരുന്നു ഇരുപതുകാരിയെ സിഫ്‌സി ആക്രമിച്ചത്, അസഭ്യം പറഞ്ഞ് യാത്രക്കാരിയുടെ വസ്ത്രങ്ങളും വലിച്ചുകീറി, 48 കാരി അറസ്റ്റില്‍

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ ക്രൂരമായി മര്‍ദ്ധിച്ച കേസില്‍ 48 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടുശേരി പൊന്നാടത്ത് വീട്ടില്‍ സിഫ്‌സിയെയാണ് അങ്കമാലി പോലീസ് പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത്. സിഫ്‌സിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇരുപതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.
അടിമാലി ജംങ്ഷനിലായിരുന്നു സംഭവം നടന്നത്. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചു വീഴ്ത്തുകയും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ചുമായിരുന്നു സിഫ്‌സി ആക്രമിച്ചത്. അസഭ്യം പറഞ്ഞ് യാത്രക്കാരിയുടെ വസ്ത്രങ്ങളും ഇവർ വലിച്ചുകീറി.
ഇതേതുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് സിഫ്‌സിയെ പോലീസ് പിടികൂടിയത്. പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇവര്‍ സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറിയും ബഹളംവയ്ക്കുകയും ചെയ്തു. വനിതാ പോലീസ് അടക്കം ഇടപെട്ടാണ് സിഫ്‌സിയെ സമാധാനിപ്പിച്ചത്.
https://www.facebook.com/Malayalivartha