വര്‍ഷങ്ങള്‍ക്കു മുമ്ബ് മകന്‍ കാറിടിച്ച് മരിച്ച അതേ സ്ഥലത്ത് അച്ഛനും കാറിടിച്ച് മരിച്ചു

പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്ബ് മകന്‍ കാറിടിച്ച് മരിച്ച അതേ സ്ഥലത്ത് വച്ച് അച്ഛനും കാറിടിച്ച് മരിച്ചു. രാമനാട്ടുകരയ്ക്കടുത്ത് അഴിഞ്ഞിലം ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപത്തെ കിഴക്കുമ്ബാട്ട് രാമകൃഷ്ണന്‍ (57) ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് മരിച്ചത്. നിര്‍മാണത്തൊഴിലാളിയായ ഇദ്ദേഹം ജോലിക്കുപോകുന്നതിനിടെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഴിഞ്ഞിലം ഭാവന ബസ്‌സ്‌റ്റോപ്പിനു സമീപമായിരുന്നു അപകടം. വയനാട്ടിലേക്കു പോകുകയായിരുന്ന കാറാണ് ഇടിച്ചത്. വാഹനം വാഴക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. പതിനാറു വര്‍ഷം മുമ്ബ് രാമകൃഷ്ണന്റെ മകന്‍ വിവേക് കാറിടിച്ചു മരിച്ചതും ബൈപാസിലെ ഇതേ ഭാഗത്തുവച്ചായിരുന്നു. പാറമ്മല്‍ എഎല്‍പിബി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന വിവേക് സ്‌കൂള്‍വിട്ട് വീട്ടിലേക്കു മടങ്ങവേ കാറിടിക്കുകയായിരുന്നു.
റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്ന അപകടം. രാമകൃഷ്ണന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത് സ്‌കൂളില്‍ നിന്നു ഏതാണ്ട് 250 മീറ്റര്‍ അകലെ വച്ചാണ്. പിതാവിനും മകനും ഒരേ റോഡില്‍വച്ചുണ്ടായ ദാരുണാന്ത്യത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. സുധയാണ് രാമകൃഷ്ണന്റെ ഭാര്യ. വിഷ്ണുവാണ് മറ്റൊരു മകന്‍. വാഹനാപകടത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ പാതയാണ് രാമനാട്ടുകര വെങ്ങളം ബൈപാസ്. തൊണ്ടയാടിനും രാമനാട്ടുകരയ്ക്കുമിടയിലെ റീച്ചില്‍ സ്ഥിരം അപകടമേഖലയാണ് അഴിഞ്ഞിലം.
https://www.facebook.com/Malayalivartha