Widgets Magazine
26
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഗോവിന്ദച്ചാമി; ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തു: ശരീരഭാരം കുറച്ചതും, മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും, കമ്പികൾ ദ്രവിപ്പിച്ച ശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ല...


വയനാട് കരിങ്കണ്ണിക്കുന്നില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം


മറ്റൊരു വിജയകരമായ തെരച്ചിൽ; ഗോവിന്ദച്ചാമിയെ പിടിച്ച പൊലീസ് ടീമിന് പ്രശംസ: തളാപ്പിൽ കിണറ്റിൽ ഒളിച്ച പ്രതിയെ പിടികൂടിയത് സാഹസികമായി... രൂപമാറ്റത്തിൽ ഞെട്ടി


കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന മൊഴി നിർണായകമായി; ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ...


കാറ്റിനും സാധ്യത... മഴ തീര്‍ന്നെന്ന് കരുതുമ്പോള്‍ വീണ്ടും; മധ്യ, തെക്കന്‍ കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും അവധി

നഴ്‌സ് അമീനയുടെ ആത്മഹത്യ: മാനസിക പീഡനത്തിൽ ആശുപത്രിയുടെ മുൻ ജനറൽ മാനേജർ അറസ്റ്റിൽ...

24 JULY 2025 04:25 PM IST
മലയാളി വാര്‍ത്ത

കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സ് അമീനയുടെ ആത്മഹത്യയിൽ ആശുപത്രിയുടെ മുൻ ജനറൽ മാനേജർ അറസ്റ്റിലായി. രണ്ടുവർഷത്തിലേറെയായി ആശുപത്രിയിൽ ജോലി ചെയ്ത അമീന, പുതിയ ജോലി നേടാൻ ആവശ്യപ്പെട്ട എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് മാനേജർ നിഷേധിച്ചെന്നാണ് ആരോപണം. ഇതാണ് ആത്മഹത്യയ്ക്ക് വഴി ഒരുക്കിയതെന്ന് വീട്ടുകാർ അന്വേഷണസംഘത്തിന് മൊഴി നൽകി. കുടുംബത്തിന്റെ പരാതിയിന്മേൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് നടപടിയുമായി മുന്നോട്ട് നീങ്ങുന്നത്. വളാഞ്ചേരി കാവുംപുറം പടിഞ്ഞാക്കര നടക്കാവിൽ അബ്ദുറഹിമാനെ(36) യാണ് തിരൂർ ഡിവൈ‍എസ്‍പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ജൂലായ് 12-നാണ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് കോതമംഗലം സ്വദേശിനി അമീന ആശുപത്രിയിൽവെച്ച് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തത്. രണ്ടുവർഷത്തിലേറെയായി ഈ ആശുപത്രിയിൽ ജോലി ചെയ്യുന്ന അമീന മറ്റൊരു ജോലിക്കായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ജനറൽ മാനേജർ അനുവദിച്ചുനൽകിയിരുന്നില്ല. ഈ മാനസികവിഷമത്തിലാണ് അമീന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ അന്വേഷണസംഘത്തിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കൽപ്പകഞ്ചേരിക്കടുത്തുളള കുറ്റിപ്പാലയിലെ ബന്ധുവീട്ടിൽനിന്ന്‌ അബ്ദുറഹിമാനെ കസ്റ്റഡിയിലെടുത്തത്.

അമീനയുടെ ആത്മഹത്യക്ക് കാരണം ജനറൽ മാനേജരുടെ മാനസികപീഡനമാണെന്ന് ആരോപിച്ചും ജനറൽ മാനേജരെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ആശുപത്രിയിലേക്ക് മാർച്ച്‌ നടത്തിയിരുന്നു. അമീനയുടെ ആത്മഹത്യക്കുശേഷം പിറ്റേന്ന് ആശുപത്രി മാനേജ്മെന്റ് അബ്ദുറഹിമാനെ സസ്പെൻഡ് ചെയ്തിരുന്നു. അമീനയുടെ ആത്മഹത്യക്കുശേഷം അബ്ദുറഹിമാൻ ബന്ധുവീടുകളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച തിരൂർ ഡിവൈഎസ്‍പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അബ്ദുൽ റഹ്മാനിൽനിന്ന് നേരിട്ടത് കടുത്ത അനീതിയെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. . എറണാകുളം കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിൽ ഒ.ടി ടെക്നീഷ്യൻ കോഴ്സിനു ചേർന്ന് പഠിക്കുകയായിരുന്നു അമീന. ആറു മാസം തിയറിയും ഒരു വർഷം പ്രാക്ടിക്കൽ പഠനവുമായിരുന്നു കോഴ്സിലുണ്ടായിരുന്നത്. പഠിക്കുന്ന സ്ഥാപനമാണ് പ്രാക്ടിക്കൽ പഠനത്തിനായി അമീനയെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്. കോഴ്സ് കഴിഞ്ഞ് വിദേശത്ത് ജോലിയായിരുന്നു അമീനയുടെ ലക്ഷ്യം. 2024 ഡിസംബറിൽ പ്രാക്ടിക്കൽ പഠനം പൂർത്തിയായെങ്കിലും ആറു മാസംകൂടി നിന്നാലേ പരിചയസർട്ടിഫിക്കറ്റ് തരൂവെന്ന് ജനറൽ മാനേജർ പറഞ്ഞു. ഇതുപ്രകാരം ജൂണിൽ ആറു മാസം കഴിയാനിരിക്കെ ഗൾഫിൽ ജോലി ശരിയായ അമീന പരിചയസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ, തരാൻ കഴിയില്ലെന്നായിരുന്നു ജനറൽ മാനേജറുടെ മറുപടി. ഒടുവിൽ അമീനയുടെ ബന്ധുക്കൾ എത്തി സംസാരിച്ചതനുസരിച്ച് ഒരു മാസംകൂടി ആശുപത്രിയിൽ തുടരാൻ തീരുമാനമായി.


ജൂലൈ 16ന് ജോലിയിൽനിന്ന് പിരിയാൻ തീരുമാനിച്ച അമീന 12ന് ജനറൽ മാനേജറുടെ കാബിനിൽ എത്തി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇത് ലഭിക്കാത്തതിൽ മനംനൊന്താണ് അമീന ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആറു മാസം മുമ്പ് ആശുപത്രിയിൽനിന്ന് പോകാൻ ഒരുങ്ങിയശേഷം അമീന ജനറൽ മാനേജറുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായെന്ന് ഡിവൈ.എസ്.പി പ്രേമാനന്ദൻ പറഞ്ഞു. അറിയാത്ത ജോലികൾ അടക്കം ചെയ്യാൻ നിർബന്ധിച്ചു. അല്ലാത്തപക്ഷം പരിചയസർട്ടിഫിക്കറ്റ് തരില്ലെന്ന് ഭീഷണിപ്പെടുത്തി. ആശുപത്രിയിലെ എല്ലാ ജീവനക്കാരും ജനറൽ മാനേജറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

മുൻ ജീവനക്കാരും സ്റ്റേഷനിലെത്തി പരാതി നൽകി. ഒളിവിൽ പോയ ജനറൽ മാനേജരെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി പ്രേമാനന്ദകൃഷ്ണൻ, കുറ്റിപ്പുറം എസ്.എച്ച്.ഒ നൗഫൽ, എസ്.ഐ ഗിരി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ നവീൻ, തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, ജയപ്രകാശ്, സുധാകരൻ, എസ്.സി.പി.ഒ സനീഷ്, ഷെറിൻ ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ കഴിഞ്ഞത് ദുരിതപൂർണമായ അവസ്ഥയിലെന്ന് അമീനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ആശുപത്രിക്കു മുകളിൽ തകരഷീറ്റ് ഇട്ടതിനു താഴെയാണ് ജീവനക്കാർ കഴിയുന്നത്. ഇരുമ്പുകട്ടിൽ മാത്രമാണ് ആകെയുള്ള സൗകര്യം. ശോചനീയമായ അവസ്ഥയിലാണ് ശുചിമുറി. ജീവനക്കാർക്കു വേണ്ട ഒരു പരിഗണനയും താമസസ്ഥലത്ത് ഒരുക്കിയിട്ടില്ല. മുമ്പ് താമസക്കാർക്ക് പല സാധനങ്ങളും വാങ്ങാൻ പണം അനുവദിച്ചിരുന്നു. പ്രതിയായ ജനറൽ മാനേജറുടെ തീരുമാനപ്രകാരം എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കി. ജീവനക്കാർക്ക് ലഭിക്കുന്ന തുച്ഛമായ പൈസകൊണ്ട് വേണമായിരുന്നു ചെലവ് കഴിയാൻ. പലരും പരാതി നൽകിയെങ്കിലും യാതൊന്നും മുഖവിലക്കെടുത്തില്ലെന്ന് ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്.


കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലാണ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയായ അമാന ആശുപത്രിയിലെ ജീവനക്കാരി അമീന മരിച്ചത്. അമിതമായി മരുന്നുകള്‍ കഴിച്ച് അവശനിലയിലായ അമീനയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് അസ്വഭാവിക മരണത്തിന് കേസെടുത്ത് കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് 20 കാരിയായ ജീവനക്കാരി ആശുപത്രിയിലെ മാനേജര്‍ എൻ. അബ്ദുറഹ്മാനില്‍ നിന്ന് വലിയ തോതിലുള്ള മാനസിക പീഡനവും സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിരുന്നുവെന്ന് സപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചത്. മരിച്ച അമീനക്ക് മാത്രമല്ല മറ്റ് ജീവനക്കാര്‍ക്കും ഇതേ അനുഭവങ്ങളുള്ളതായും അവര്‍ പറഞ്ഞു. അമീന ജീവനൊടുക്കിയ ദിവസം മാനേജർ 10 മിനിറ്റോളം നിരന്തരമായി ഹരാസ് ചെയ്തിരുന്നുവെന്ന് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനൂപ് എല്‍ദോസ് ആരോപിച്ചു. പരാതിയെ തുടര്‍ന്ന് മാനേജര്‍ അബ്ദുറഹിമാനെ ആശുപത്രി മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു  (4 hours ago)

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ജയിലില്‍ മരപ്പണിക്ക് വന്നവരില്‍ നിന്നാണ് ഇയാള്‍ ചില ആയുധങ്ങള്‍ കൈവശപ്പെടുത്തിയതെന്ന് ഗോവിന്ദച്ചാമി  (5 hours ago)

താത്കാലിക വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍  (5 hours ago)

15 കാരി ഗര്‍ഭിണിയായപ്പോള്‍ ജീവനോടെ കുഴിച്ച് മൂടാന്‍ ശ്രമം  (5 hours ago)

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (6 hours ago)

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കമല്‍ഹാസന്‍  (6 hours ago)

ഒരു കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു  (6 hours ago)

നിയന്ത്രണം നഷ്ടമായ കാര്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞു കയറി അപകടം  (6 hours ago)

16കാരനായ മകന്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്ക് ചിലവായത് കോടികള്‍  (9 hours ago)

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം പോസ്റ്റർ എത്തി  (9 hours ago)

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും  (9 hours ago)

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്ന് കെസി വേണുഗോപാല്‍ എംപി  (9 hours ago)

നേഘയുടെ മരണം; ഭര്‍ത്താവിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ്  (10 hours ago)

ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (10 hours ago)

Malayali Vartha Recommends