സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്: ശ്രീറാമിനെതിരായ നരഹത്യാ കേസ്; ജൂലൈ 5 ന് ഉത്തരവ് പറയും...

സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെ ങ്കിട്ടരാമൻ ഐ എ എസ് വിദേശ യാത്രക്കായി തൻ്റെ പാസ്പോർട്ട് പുതുക്കാൻ അനുമതി തേടിക്കൊണ്ട് സമർപ്പിച്ച ഹർജിയിൽ ജൂലൈ 25 ന് ഉത്തരവ് പറയും. നിലവിലെ വിചാരണ കോടതി തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
വിചാരണ സെപ്റ്റംബർ 22 ന് തുടങ്ങാനും കോടതി ഉത്തരവിട്ടു.അതേസമയം പ്രതി ശ്രീറാം കോടതിയിൽ ഹാജരായില്ല.വഞ്ചിയൂർ കോടതി സമുച്ചയത്തിലെ ഒന്നാം നിലയിലെ കോടതിയിൽ നിന്നും താഴത്തെ നിലയിലെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള കോടതി മാറ്റ ( ട്രാൻസ്ഫർ പെറ്റീഷൻ) (TP ) ഹർജിയിലാണ് കോടതി മാറ്റം ഉണ്ടായത്. പ്രതി ഭാഗം അഡ്വ. ബി. രാമൻപിള്ളക്ക് ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികൾ കയറാൻ സാധിക്കാത്ത അവശതയുള്ളതിനാൽ താഴത്ത നിലയിലുള്ള അഡീഷണൽ ജില്ലാ കോടതിയിലേക്ക് മാറ്റം വേണമെന്നപ്രതിയുടെ T.O.P ( ട്രാൻസ്ഫർ ഒ.പി ) കോടതി മാറ്റഹർജി പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ് . നസീറ അനുവദിക്കുകയായിരുന്നു. ട്രാൻസ്ഫർ ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സാക്ഷി വിസ്താര വിചാരണ നിർത്തിവച്ചിരുന്നു.
കേസിലെ പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്.
നിലവിൽ കേസ് പരിഗണിക്കുന്ന ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി.അനിൽകുമാർ ആണ് ജനുവരി 14 ന് മാറ്റിവച്ചത്.സാക്ഷി സമൻസ് റദ്ദാക്കി സമൻസ് തിരികെ വിളിപ്പിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണികഴിപ്പിച്ച ''എച്ച് "മോഡൽ ഓടിട്ട രണ്ടു നില കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികൾ കയറാൻ സാധിക്കാത്ത അവശതയുള്ളതിനാൽ കോടതി മാറ്റം വേണമെന്ന് പ്രതിയുടെ ഹർജി ഹർജിയിൽ തീർപ്പു കൽപ്പിക്കും വരെയാണ് സാക്ഷിവിസ്താരം മാറ്റി വച്ചത്. സാക്ഷി സമൻസ് റദ്ദാക്കിയ കോടതി നേരത്തേ അയച്ച സമൻസുകൾ തിരികെ വിളിപ്പിച്ചു. ഡിസംബർ 2 ന് വിചാരണ തുടങ്ങാൻ കോടതി നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നു. ഡിസംബർ 2 മുതൽ 18 വരെ യായി 95 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടത്. വിവിധ തീയതികളിലായി 95 സാക്ഷികൾ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.
വിചാരണക്കു മുന്നോടിയായി പ്രതിക്ക് മേൽ കോടതി ആഗസ്റ്റിൽ നരഹത്യാ കുറ്റം ചുമത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 ( അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം പൊതു നിരത്തിൽ വാഹനമോടിക്കൽ),
304 (ii) ( തൻ്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കൽ , കളവായ വിവരം നൽകൽ ) , മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയിൽ വാഹനമോടിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേൽ ചുമത്തിയത്. പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാൻ പ്രഥമ ദുഷ്ട്യാലുള്ള തെളിവുകൾ കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. അതേ സമയം പ്രതിയുടെ രക്തസാമ്പിൾ എടുക്കൽ വൈകിയതിനാൽ, രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനാവാത്തതിനാൽ, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചെയ്തതിന് തെളിവില്ലാത്തതിനാൽ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 , 'കാറിടിച്ചു കയറ്റി ഹാൻഡ് റെയിൽ ബാരിക്കേഡ് തുടങ്ങിയ പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് തെളിവു ഹാജരാക്കാത്തതിനാലും ഈ രണ്ടു വകുപ്പുകൾ പ്രതിക്ക് മേൽ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വിചാരണ വേഗത്തിലാക്കാൻ വാദി ( പ്രോസിക്യൂഷൻ ) ഭാഗത്തിനും പ്രതിഭാഗത്തിനും കൂടുതൽ തെളിവു രേഖകൾ ഉണ്ടെങ്കിൽ സെപ്റ്റംബർ 6 നകം ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകൾ കേസ് റെക്കോഡിൽ കാണുന്നു.
പ്രതി വിചാരണ നേരിടണം.
കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി കുറ്റം ചുമത്തൽ ഉത്തരവിൽ ചൂണ്ടിക്കാട്ടി. വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാൻ അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തിയത്. 2023 ആഗസ്റ്റ് 25 നാണ് ശ്രീറാം വിചാരണ നേരിടാൻ സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളി. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കെതിരായി ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല.
നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ല എന്നതായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും, സാധാരണ മോട്ടോർ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചത്. ജസ്റ്റിസ് സിടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാഹചര്യത്തെളിവുകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. തെളിവുകള്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണ്. ഇത് വിചാരണ നടക്കേണ്ട കേസാണെന്നും കോടതി നിരീക്ഷിച്ചു.
വേഗത്തില്‍ വാഹനമോടിച്ചു എന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്ന് ശ്രീറാം വാദിച്ചെങ്കിലും കോടതി അതും തള്ളി. ശ്രീറാം വെങ്കിട്ടറാമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമിനെതിരായ നരഹത്യക്കുറ്റം നേരത്തെ സെഷന്‍ കോടതി റദ്ദാക്കിയിരുന്നു. ശ്രീറാം വെങ്കിട്ട രാമനെതിരെ ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നും കൃത്യ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോകാതെ സിറാജിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചതിനാൽ ഉപേക്ഷയാലുള്ള മരണം സംഭവിപ്പിക്കൽ കുറ്റം ( ഐ.പി സി. 304 എ) നിലനിൽക്കുമെന്നുമായിരുന്നു സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെതിരെ റിവ്യൂ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക് എത്തുകയായിരുന്നു. അതേസമയം കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിനെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വഫ ഫിറോസ് നല്‍കിയ ഡിസ്ചാർജ് പെറ്റീഷന്‍ കോടതി അംഗീകരിച്ചു.
ശ്രീറാം വെങ്കിട്ട രാമന്‍ നല്‍കിയ ഹർജിയെ തുടർന്നായിരുന്നു നരഹത്യാക്കുറ്റം ഒഴിവാക്കി വാഹനാപകടം മാത്രമാക്കി സെഷന്‍ കോടതി വിധിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധം വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്നും മാധ്യമപ്രവർത്തകരുടെ സംഘടനകളില്‍ നിന്നും ഉയർന്ന് വന്നിരിക്കുന്നു. ഇതേ തുടർന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 2019 ഓഗസ്റ്റ് 3 ന് പുലർച്ചെ 1 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെൺ സുഹൃത്തിനൊപ്പം വഫയുടെ വക കെ എൽ 01-ബി എം 360 നമ്പർ വോക്സ് വാഗൺ കാർ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും വാഹനമോടിച്ച് താൻ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവർത്തിച്ച് കവഡിയാർ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് കെഎൽ 01 സി സി 881 നമ്പർ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിൻ്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തതായും കാർ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റർ നിരങ്ങി നീങ്ങി ഫുട്പാത്തിനുള്ളിലേക്ക് മതിലിൽ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തിൽ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സർക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിൾ നൽകാതെ വൈകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കളവായ വിവരം നൽകിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് ശിക്ഷാർഹമായ കുറ്റങ്ങൾ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.
ഇതേ റോഡിലൂടെ അമിതവേഗതയിൽ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്. കാറിടിപ്പിച്ച് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഐ. എ. എസ്. ലഭിക്കും മുമ്പ് എം.ബി.ബി.എസ്.പാസ്സായിട്ടുള്ള ഡോക്ടർ ശ്രീറാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിലും ചികിത്സ തേടിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. രക്തത്തിൽ മദ്യത്തിൻ്റെ അളവ് കുറയുന്നത് വരെ രക്തസാമ്പിൾ പരിശോധനക്ക് രക്തമെടുക്കാൻ ഡോക്ടർമാർക്ക് വഴങ്ങാതെയും സമ്മതിക്കാതെയും മണിക്കൂറുകൾ തള്ളി നീക്കി. മദ്യത്തിൻ്റെ അംശം രക്തത്തിൽ ശാസ്ത്രീയമായും നിയമപരമായും നിർണ്ണയിക്കുന്നത് 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലി ഗ്രാമിൽ കൂടുതൽ മദ്യത്തിൻ്റെ സാന്നിദ്ധ്യമുണ്ടെന്ന് രക്ത പരിശോധയിൽ തെളിയുമ്പോഴാണ്. ഇത് ഒരാൾ മദ്യപിച്ച് മണിക്കൂറുകൾ താണ്ടിയുള്ള പരിശോധനയിൽ ലഭ്യമാകില്ല. ഇത് നല്ലവണ്ണം അറിയാവുന്നതിനാലാണ് വൈദ്യശാസ്ത്രം പഠിച്ച ഡോക്ടർ കൂടിയായ പ്രതി രക്ത പരിശോധനക്ക് വിധേയനാകാതെ മദ്യ തെളിവ് നശിപ്പിക്കാനായി ആദ്യം മുതൽക്കേ രക്ത പരിശോധനക്ക് ബുദ്ധിപൂർവ്വം വഴങ്ങാത്തത്.
സംഭവം നടന്ന് അഞ്ചു മിനിറ്റിനകം തൊട്ടടുത്തുള്ള മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശും പോലീസ് പാർട്ടിയും സംഭവ സ്ഥലത്ത് എത്തി. മദ്യപിച്ചതായി സംശയമുണ്ടെങ്കിൽ പ്രതിയെ ശ്വാസ പരിശോധനയും രക്ത പരിശോധനയും ചെയ്യിക്കേണ്ടത് പോലീസിൻ്റെ കടമയും കർത്തവ്യവുമാണ്. എന്നാൽ സംഭവം നടന്ന് പ്രതിയെ ഉടൻ കസ്റ്റഡിയിൽ ലഭിച്ചിട്ടും പ്രതിയെയും കൂട്ടി ആശുപത്രിയിലെത്തി 15 മിനിറ്റിനകം ചെയ്യേണ്ട രക്ത പരിശോധന പ്രതിയുമായി ഒത്ത് കളിച്ച് 10 മണിക്കൂർ കഴിഞ്ഞ് ചെയ്തതിനാലാണ് രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനാവാത്തത്. മ്യൂസിയം പോലീസ് ഉന്നത സ്വാധീനത്താൽ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ആഗസ്റ്റ് 5 ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു. ആഗസ്റ്റ് 4 ന് രാവിലെ 9.45 ന് മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടറെ കൂട്ടി പോലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിൻ്റെ രക്തസാമ്പിൾ എടുത്തു. എന്നാൽ മണിക്കൂറുകൾ വൈകിയുള്ള രക്ത പരിശോധനയിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായില്ല. ആദ്യം ശ്രീറാമിനെ പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർ നൽകിയ ആക്സിഡൻ്റ് കം വൂണ്ട് സർട്ടിഫിക്കറ്റിൽ ശ്രീറാമിൻ്റെ ശ്വാസോച്ഛാസത്തിൽ മദ്യത്തിൻ്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 (ii) ( തൻ്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) ( വിചാരണയിൽ കുറ്റം തെളിയുന്ന പക്ഷം 10 വർഷം വരെയാകാവുന്ന കഠിന തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റം) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കൽ , കളവായ വിവരം നൽകൽ ) , മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയിൽ വാഹനമോടിക്കൽ) , 185 ( മദ്യപിച്ച് വാഹനമോടിക്കൽ ) , 188 (മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അപകടകരമായും അമിത വേഗതയിലും വാഹനമോടിക്കാനും മദ്യപിച്ച് വാഹനമോടിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യൽ ) , പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ വകുപ്പ് 3 (1) (2) (പൊതു മുതൽ നശിപ്പിച്ച് സർക്കാർ ഖജനാവിന് നഷ്ടം വരുത്തൽ ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
ശ്രീറാം ഓടിച്ച വഫയുടെ ഫോക്സ് വാഗൺ കാർ കൃത്യ സമയം മണിക്കൂറിൽ 120 കി.മീ. വേഗത്തിലായിരുന്നുവെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. വെള്ളയമ്പലത്തിലെ കെ.എഫ്.സി. ക്ക് മുന്നിൽ നിന്നുള്ള സി.സി.റ്റി.വി. ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അമിത വേഗതയിലാണെന്ന് കണ്ടെത്തിയത്. എഫ്എസ്എൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൃത്യ വാഹനത്തിന് കൃത്യസമയം യാതൊരു വിധമായ യന്ത്ര തകരാറുമുണ്ടായിരുന്നില്ലെന്നും പെഡെൽ ബ്രേക്കും ഹാൻഡ്
ബ്രേക്കും ശരിയായ രീതിയിൽ പ്രവർത്തന ക്ഷമമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ സാക്ഷ്യപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ശ്രീറാമിൻ്റെ വസ്ത്രത്തിൽ കണ്ടെത്തിയ രക്തം അപകടത്തിൽ മരിച്ച ബഷീറിൻ്റെതാണെന്ന് എഫ് എസ് എൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അതേ സമയം നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശ്ശബ്ദം. അത് ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമന്റെ സുഹൃത്തായ രണ്ടാം പ്രതി വഫയോ പോലീസോ മുക്കിയതായി ആരോപണമുണ്ട്.
മ്യൂസിയം പോലീസ് പ്രതി ഭാഗം ചേർന്ന് പോലീസും പ്രതിയും ഒത്തുകളിച്ച കേസിൽ ആൻറി ക്ലൈമാക്സിലൂടെയാണ് ഒന്നാം പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ ബ്യൂട്ടീഷ്യനും മോഡലുമായ സെക്സ് ബോംബ് വഫാ ഫിറോസിന്റെ കാർ ഇടിപ്പിച്ച് സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ 2019 ആഗസ്റ്റ് ആറിനാണ് ശ്രീറാമിന് കോടതി ജാമ്യമനുവദിച്ചത്. 35,000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യം കോടതിയിൽ ബോണ്ടായി ഹാജരാക്കണം. കോടതിയുടെ അനുവാദമില്ലാതെ സംസ്ഥാനം വിടരുത്. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അരുത്. തെളിവുകൾ നശിപ്പിക്കരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥ. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് എ. അനീസയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഭാഗം ചേർന്ന് അർദ്ധരാത്രി 1 മണിക്ക് നടന്ന സംഭവത്തിന് പ്രതിയെ സ്പോട്ട് അറസ്റ്റ് ചെയ്തിട്ടും രക്ത സാമ്പിൾ എടുക്കാതെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ വിട്ടയച്ചും പിറ്റേന്ന് രാവിലെ 7 . 26 ന് ദുർബലമായ വകുപ്പിട്ട് പ്രതിയില്ലാത്ത എഫ് ഐ ആർ ഇട്ട മ്യൂസിയം പോലീസിന്റെ വീഴ്ചകളുമാണ് പ്രതിക്ക് ജാമ്യം നേടിക്കൊടുക്കാൻ കാരണമായത്.
ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് ചീഫ് സെയ്ഫുദീൻ തടസ്സവാദമുന്നയിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യഹർജിയെ എതിർത്ത് റിപ്പോർട്ട് സമർപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചത് കോടതി തള്ളി. കേസ് ഡയറിയും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ചതിൽ മാനസികമായും ശാരീരികമായും പൂർണ്ണ ആരോഗ്യവാനല്ലാത്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു നൽകാനാവില്ലന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ അപേക്ഷ കോടതി തള്ളിയത്.
കേരള മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 നിയമപരമായി നിലനിൽക്കണമെങ്കിൽ മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടർ കുറിച്ചാൽ മാത്രം പോരെന്നും രക്ത പരിശോധന നടത്തി ഫലം ലഭ്യമാക്കേണ്ടതുണ്ടെന്ന് മേൽക്കോടതി വിധിന്യായങ്ങൾ ഉള്ളതായും ജാമ്യം അനുവദിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. അതേ സമയം പ്രതി 3 ദിവസമായി കസ്റ്റഡിയിലായിട്ടു പോലും പ്രതിയുടെ വിരലടയാളം പോലീസ് എടുത്തിട്ടില്ലെന്ന് പ്രതിഭാഗം അന്ന് വാദിച്ചു. 304 എ പ്രകാരം രജിസ്റ്റർ ചെയ്ത എഫ് ഐ ആർ മാധ്യമ സമ്മർദ്ദത്താൽ അഡീഷണൽ റിപ്പോർട്ട് ഹാജരാക്കി 304 ചേർത്തു. രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. നിയമം അനുസരിച്ചു ജീവിക്കുന്നയാളാണ് പ്രതിയെന്നും അനാവശ്യമായി എടുത്തകേസാണിതെന്നും പ്രതിഭാഗം വാദിച്ചു.
നിസ്സാര വകുപ്പിട്ടാണ് മ്യൂസിയം പോലീസ് സംഭവത്തിൽ എഫ് ഐആർ രജിസ്റ്റർ ചെയ്തത്. നരഹത്യക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ചുമത്തേണ്ടതിന് പകരം 304 എ ആണ് എഫ് ഐ ആറിൽ ചുമത്തിയിരിക്കുന്നത്. 304 സെഷൻസ് കോടതിയിൽ വിചാരണ ചെയ്യേണ്ട ഗൗരവമേറിയ കുറ്റകൃത്യമാണ്. 304 എ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ ചെയ്യേണ്ട കേസുമാണ്. ഇത് പ്രതിയെ കേസിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷിച്ചെടുക്കാൻ വേണ്ടിയാണ്. മുമ്പ് പാറ്റൂരിൽ വച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ ചീഫ് കെമിക്കൽ ലാബിലെ ഉദ്യോഗസ്ഥ ദമ്പതികളെ ഫുട്പാത്തിലൂടെ നടക്കവേ ടാങ്കർ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഡ്രൈവർക്കെതിരെ ചുമത്തിയത് 304 ആണ് .നരഹത്യകുറ്റത്തിന് ചാർജ് ചെയ്ത ആ കേസിന്റെ വിചാരണയിൽ സെഷൻസ് കോടതി ഡ്രൈവർക്ക് ഏഴേ മുക്കാൽ വർഷത്തെ കഠിന തടവും 50,200 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഐ എ എസ് ലോബിയുടെ സ്വാധീനത്താലാണ് മ്യൂസിയം പോലീസ് എഫ് ഐആറിൽ വെള്ളം ചേർത്തത്.
https://www.facebook.com/Malayalivartha