Widgets Magazine
26
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്ന് വിരൽ ഞൊടിച്ചാൽ കള്ളും കഞ്ചാവും സെല്ലിൽ എത്തും..പൊട്ടിച്ചിരിച്ച് ഗോവിന്ദച്ചാമി..നാണമുണ്ടോ ആഭ്യന്തര വകുപ്പിന്..? കൊടും കുറ്റവാളിയുടെ വായിൽ നിന്നും വന്ന വാക്കുകൾ..


കനത്ത സുരക്ഷയില്‍ വിയ്യൂരിലേക്ക്.... ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാനായി വിയ്യൂര്‍ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി, ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക


ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഗോവിന്ദച്ചാമി; ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തു: ശരീരഭാരം കുറച്ചതും, മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും, കമ്പികൾ ദ്രവിപ്പിച്ച ശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ല...


വയനാട് കരിങ്കണ്ണിക്കുന്നില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം


മറ്റൊരു വിജയകരമായ തെരച്ചിൽ; ഗോവിന്ദച്ചാമിയെ പിടിച്ച പൊലീസ് ടീമിന് പ്രശംസ: തളാപ്പിൽ കിണറ്റിൽ ഒളിച്ച പ്രതിയെ പിടികൂടിയത് സാഹസികമായി... രൂപമാറ്റത്തിൽ ഞെട്ടി

സ്‌കൂള്‍ സമയ മാറ്റം; സര്‍ക്കാരിന് വഴങ്ങി സമസ്ത, ചര്‍ച്ചയില്‍ സമവായം

25 JULY 2025 07:03 PM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തൃപ്തരെന്ന് സമസ്ത പ്രതികരിച്ചു. അടുത്ത അധ്യയന വര്‍ഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി ഉമര്‍ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.

സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിര്‍ത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ചയില്‍ ശ്രമിച്ചത്. ചര്‍ച്ചയില്‍ ഭൂരിഭാഗം സംഘടനകളും സമയമാറ്റം സ്വാഗതം ചെയ്യുകയായിരുന്നു. ചില സംഘടനകള്‍ വിയോജിപ്പറിയിച്ചെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കുമായി പ്രവര്‍ത്തന സമയം 15 മിനുട്ട് വീതമാണ് വര്‍ധിപ്പിച്ചത്. പഠന സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാക്കിയതാണ് കേരളത്തില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍  (13 minutes ago)

നെഹ്‌റു ട്രോഫിയില്‍ മുത്തമിടാനുള്ള ആവേശവുമായി....  (34 minutes ago)

സ്‌കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍...സ്‌കൂളിന്റെ താല്‍കാലിക ചുമതല കൊല്ലം ഡി.ഇ.ഒക്ക് കൈമാറി  (50 minutes ago)

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ അമ്പരന്ന് സകലരും;  (56 minutes ago)

നിരവധി ജില്ലകളില്‍ ചുഴലിക്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം...  (1 hour ago)

വയനാട് ചുരത്തിലെ കൊക്കയിലേക്ക് ചാടിയ യുവാവ്  (1 hour ago)

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

Govindha chami മുന്നൊരുക്കം തിരിച്ചറിഞ്ഞില്ല,  (1 hour ago)

ടാങ്കറില്‍ കണ്ടെയ്‌നര്‍ ഇടിച്ച് അപകടം....  (1 hour ago)

ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു...  (2 hours ago)

ഷോളയാര്‍ ഡാമില്‍ 96 ശതമാനം വെള്ളം നിറഞ്ഞു  (2 hours ago)

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്...  (2 hours ago)

ആകെ 240 സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (2 hours ago)

ഉള്ളാളില്‍ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം ... നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്...അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കി  (3 hours ago)

Malayali Vartha Recommends