Widgets Magazine
26
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്ന് വിരൽ ഞൊടിച്ചാൽ കള്ളും കഞ്ചാവും സെല്ലിൽ എത്തും..പൊട്ടിച്ചിരിച്ച് ഗോവിന്ദച്ചാമി..നാണമുണ്ടോ ആഭ്യന്തര വകുപ്പിന്..? കൊടും കുറ്റവാളിയുടെ വായിൽ നിന്നും വന്ന വാക്കുകൾ..


കനത്ത സുരക്ഷയില്‍ വിയ്യൂരിലേക്ക്.... ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാനായി വിയ്യൂര്‍ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി, ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക


ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ഗോവിന്ദച്ചാമി; ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തു: ശരീരഭാരം കുറച്ചതും, മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും, കമ്പികൾ ദ്രവിപ്പിച്ച ശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞില്ല...


വയനാട് കരിങ്കണ്ണിക്കുന്നില്‍ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം


മറ്റൊരു വിജയകരമായ തെരച്ചിൽ; ഗോവിന്ദച്ചാമിയെ പിടിച്ച പൊലീസ് ടീമിന് പ്രശംസ: തളാപ്പിൽ കിണറ്റിൽ ഒളിച്ച പ്രതിയെ പിടികൂടിയത് സാഹസികമായി... രൂപമാറ്റത്തിൽ ഞെട്ടി

കാറ്റിനും സാധ്യത... മഴ തീര്‍ന്നെന്ന് കരുതുമ്പോള്‍ വീണ്ടും; മധ്യ, തെക്കന്‍ കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും അവധി

25 JULY 2025 09:56 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്ന് മധ്യ, തെക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലാണ് അവധി. ഇന്ന് തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ജൂലൈ 26ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.

ജൂലൈ 27ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. ജുലൈ 28നാകട്ടെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.

അവധി അറിയിപ്പ്

എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച്ച (ജൂലൈ 25) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

ഇടുക്കി ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍,മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതണ്. എല്ലാ വിദ്യാര്‍ത്ഥികളും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി അഭ്യര്‍ത്ഥിച്ചു.

കോട്ടയം ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ കോട്ടയം ജില്ലയില്‍ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 25) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കനത്തമഴയുടെ പശ്ചാത്തലത്തിലാണ് ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയത്. കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും നിലവിലുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. 3.4 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരപ്രദേശത്തു താമസിക്കുന്നവും പ്രത്യേകം ജാഗ്രത പുലര്‍ത്തണം. നാളെയും (26) സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ 3 താലൂക്കുകളിലും അവധിയാണ്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

അതേസമയം, പാലക്കാട് മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ തമിഴ്‌നാട് ആളിയാര്‍ ഡാം ഷട്ടര്‍ തുറന്നതോടെയാണ് മൂലത്തറ റെഗുലേറ്ററിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നത്. ചിറ്റൂര്‍പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ /windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.

സ്വകാര്യ പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ /wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അതേസമയം മഴ കനത്തതോടെ കര്‍ഷകരുടെ കാര്യം കഷ്ടത്തിലാകുമെന്ന് ആശങ്ക. ഓണവിപണി ലക്ഷ്യമിട്ട പച്ചക്കറികൃഷി പലതും വെള്ളത്തിലായേക്കും. അടുത്ത ദിവസങ്ങളില്‍ വെയില്‍ കിട്ടിയില്ലെങ്കില്‍ മുളച്ചുപൊങ്ങിയതെല്ലാം അഴുകിപ്പോകാനിടയുണ്ട്. വിത്തുപാകി തൈ വന്ന തടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. കണ്ടങ്ങളില്‍ പണ കെട്ടിയാണ് പലരും കൃഷി ആരംഭിച്ചത്. ബന്ദിപ്പൂവ് കൃഷിയുമുണ്ട്. പണയുടെ ഇടത്തോടുകളില്‍ വെള്ളം നിറഞ്ഞനിലയിലാണ്. തടങ്ങളില്‍ നിന്ന് വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ല. നല്ല വെയിലുകിട്ടി വെള്ളം വലിഞ്ഞാല്‍ മാത്രമേ പ്രതീക്ഷയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു. വെണ്ട, വഴുതന, പടവലം, പാവല്‍, വെള്ളരി, പയര്‍ തുടങ്ങിയവയാണ് ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്യുന്നത്.

കാട്ടുപന്നികള്‍ കുത്തിമറിക്കാതെ കൃഷി ഒരുവിധം സംരക്ഷിച്ചു പോരുന്നതിനിടെയാണ് മഴ തിരിച്ചടിയാകുന്നത്.ഇടത്തിട്ട വെട്ടിക്കുളം സ്വദേശി മല്ലിക ഓണം വിപണി ലക്ഷ്യമാക്കി എല്ലാവര്‍ഷവും കൃഷി ചെയ്യുന്നതാണ്. സ്വന്തം സ്ഥലത്തെ ഇരുപത്തിയഞ്ച് സെന്റില്‍ പച്ചക്കറിയും ബന്ദിപ്പൂവും കൃഷി ചെയ്യുന്നു. പാവല്‍, പടവലം, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, വഴുതന എന്നിവയാണ് കൃഷി ചെയ്യുന്നത്.മികച്ച കര്‍ഷകനുള്ള ആറന്‍മുള പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും അവാര്‍ഡുകള്‍ നേടിയിട്ടുള്ള വല്ലന സ്വദേശി പി.സി രാജന്‍ ഇത്തവണ കൃഷി ചെയ്തില്ല. കഴിഞ്ഞ വര്‍ഷം എണ്ണൂറ് മൂട് കപ്പ കാട്ടുപന്നികള്‍ മറിച്ചു. ലക്ഷങ്ങള്‍ ചെലവിട്ടാണ് കൃഷി ചെയ്തത്. നൂറ് മൂട് വാഴയും പന്നി മറിച്ചു.

ജില്ലയില്‍ കൂടുതലായി കൃഷി ചെയ്യുന്നത് പന്തളം തെക്കേകര, വള്ളിക്കോട്, പ്രമാടം, കുറ്റൂര്‍ പഞ്ചായത്തുകളിലാണ് . പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഒരു മുറം പച്ചക്കറിയുടെ ലക്ഷ്യങ്ങള്‍. വിഷരഹിതമായ പച്ചക്കറികള്‍ ഉല്പാദിപ്പിച്ച് കര്‍ഷകരെ സ്വയം പര്യാപ്തമാക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍  (12 minutes ago)

നെഹ്‌റു ട്രോഫിയില്‍ മുത്തമിടാനുള്ള ആവേശവുമായി....  (33 minutes ago)

സ്‌കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍...സ്‌കൂളിന്റെ താല്‍കാലിക ചുമതല കൊല്ലം ഡി.ഇ.ഒക്ക് കൈമാറി  (49 minutes ago)

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ അമ്പരന്ന് സകലരും;  (55 minutes ago)

നിരവധി ജില്ലകളില്‍ ചുഴലിക്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം...  (1 hour ago)

വയനാട് ചുരത്തിലെ കൊക്കയിലേക്ക് ചാടിയ യുവാവ്  (1 hour ago)

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (1 hour ago)

Govindha chami മുന്നൊരുക്കം തിരിച്ചറിഞ്ഞില്ല,  (1 hour ago)

ടാങ്കറില്‍ കണ്ടെയ്‌നര്‍ ഇടിച്ച് അപകടം....  (1 hour ago)

ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു...  (2 hours ago)

ഷോളയാര്‍ ഡാമില്‍ 96 ശതമാനം വെള്ളം നിറഞ്ഞു  (2 hours ago)

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്...  (2 hours ago)

ആകെ 240 സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (2 hours ago)

ഉള്ളാളില്‍ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം ... നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്...അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കി  (3 hours ago)

Malayali Vartha Recommends