ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത് , വ്യാപക തെരച്ചിലുമായി പോലീസ്

ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ ചാടിയത്. ജയില്‍ അധികൃതര്‍ ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോഴാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. പോലീസിന് വിവരം ലഭിച്ചത് രാവിലെ ഏഴു മണിക്കാണ്. വ്യാപക തെരച്ചിലുമായി പോലീസ്.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമെല്ലാം തെരച്ചില്‍ നടത്തുകയാണ്. സംസ്ഥാനത്താകെ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊര്‍ണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.
തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദസ്വാമി യുവതിയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
ഇയാള്‍ക്ക് ഒരു കൈ മാത്രമേയുള്ളൂ. ഇയാള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. തമിഴ്‌നാട്ടിലും മറ്റും നിരവധി കേസുകളില്‍ പ്രതിയാണ്. അതേസമയം ഇയാള്‍ അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തതയില്ല . ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജയില്‍ അധികൃതര്‍
"
https://www.facebook.com/Malayalivartha



























