കമ്പി മുറിച്ച് അവൻ ജയിൽ ചാടിയിട്ടും സഹമുറിയൻ അറിഞ്ഞില്ല; ഉറങ്ങി പോയത്രേ; അല്ലാതെ ഒറ്റക്കൈയ്യന് കമ്പി മുറിച്ച് കൊടുത്ത് രക്ഷപ്പെടാൻ സഹായിച്ച ശേഷം ഉറക്കം അഭിനയിച്ചത് അല്ല; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

കൊടും ക്രിമിനൽ അനായാസമായി ജയിൽ ചാടുന്നത് ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ നമ്മൾ വിചാരിക്കും, റീൽ ലൈഫിൽ ഇതല്ല ഇതിനപ്പുറവും നടക്കും, പക്ഷേ റിയൽ ലൈഫിൽ പറ്റില്ല എന്ന്. ഇതിപ്പോൾ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് കൊണ്ട് നിരപരാധിയായ ഒരു പെൺകുട്ടിയെ ഓടുന്ന ട്രെയിനിൽ നിന്നും ഉപദ്രവിച്ച്, തള്ളിയിട്ടു കൊന്ന കൊടും ക്രിമിനൽ ആയ ഒരുത്തൻ , അതും ഒരു ഒറ്റക്കൈയ്യൻ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിൽ നിന്നും ചാടി രക്ഷപ്പെട്ടിരിക്കുന്നു. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ; -
വെറും ജയിൽ ചാട്ടം അല്ല, എല്ലാം മുൻകൂട്ടി സെറ്റ് ചെയ്ത് കൊടുത്തിട്ടുള്ള രക്ഷപ്പെടുത്തൽ എന്ന് തന്നെ പറയേണ്ടി വരും. തമിഴൻ കൊടും ക്രിമിനലിന് ഒറ്റയ്ക്ക് കിടന്നാൽ ഉറക്കം വരാത്തോണ്ട് കൃത്യമായി ഗോവിന്ദച്ചാമിയുടെ സെല്ലിൽ തമിഴ്നാട്ടുകാരനായ സഹ തടവുകാരനെ കൊടുക്കുന്നു. കമ്പി മുറിച്ച് അവൻ ജയിൽ ചാടിയിട്ടും സഹമുറിയൻ അറിഞ്ഞില്ല. ഉറങ്ങി പോയത്രേ. അല്ലാതെ ഒറ്റക്കൈയ്യന് കമ്പി മുറിച്ച് കൊടുത്ത് രക്ഷപ്പെടാൻ സഹായിച്ച ശേഷം ഉറക്കം അഭിനയിച്ചത് അല്ല. ശേഷം ഒരു നീളൻ തുണിയുടെ സഹായത്തോടെ ജയിൽ മതിൽ ഗോവിന്ദച്ചാമി ചാടുന്നു.
അതീവ സുരക്ഷാ ബ്ലോക്കിൽ തുണി എങ്ങനെ വന്നു എന്ന ചോദ്യം ഇവിടെ നിരോധിച്ചിരിക്കുന്നു. ഒന്നരയ്ക്ക് ചാടിയ അവൻ എത്തേണ്ടിടത്ത് എത്തി എന്ന ഉറപ്പാക്കൽ വേണ്ടപ്പെട്ട ആളുകൾക്ക് കിട്ടിയ ശേഷം ഏഴ് മണിക്ക് ജയിൽ അധികൃതർ അറിഞ്ഞ ചരിത്രപരമായ ജയിൽചാട്ടം. നോക്കണേ, ഒറ്റക്കൈയ്യൻ ആയ ഒരുത്തന് ട്രെയിനിൽ നിന്ന് എങ്ങനെ ഒരു പെൺകുട്ടിയെ തള്ളയിടാൻ കഴിയും എന്ന ഒറ്റ സംശയം കൊണ്ട് വധ ശിക്ഷ വേണ്ട ജീവപര്യന്തം മതി എന്ന് ചിന്തിച്ച നീതിപീഠം ആണ് നമ്മുടേത്.
ഇപ്പോൾ ആ സംശയവും ഗോവിന്ദച്ചാമി എന്ന ചാർളി ദുരീകരിച്ചിരിക്കുന്നു. പിന്നെ ചാടിയ ജയിൽ കണ്ണൂർ സെൻട്രൽ ജയിൽ ആയോണ്ടും മിക്കവാറും ഉള്ള ബിപ്ലവ സിങ്കങ്ങൾക്ക് ചെല്ലും ചിലവും സുഖചികിത്സയും കിട്ടുന്ന ഇടവും ആയോണ്ട് സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും സിസിറ്റിവി സാദ്ധ്യതകളെ കുറിച്ചും ഒന്നും ഒരു തംശയോം ഇല്ല. സിസ്റ്റം അടപടലം ദ്രവിച്ചിരിക്കുന്നു എന്ന് മാത്രം ആരും പറയരുത് കേട്ടാ. പറഞ്ഞാൽ പിടിച്ച് സംസ്ഥാന ദ്രോഹിയാക്കും.
https://www.facebook.com/Malayalivartha



























