ഹിമാചല്‍പ്രദേശില്‍ ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക്...

ഹിമാചല്‍പ്രദേശില്‍ ബസ് റോഡില്‍നിന്ന് നിയന്ത്രണം വിട്ട് നൂറടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുമരണം. മണ്ഡി ജില്ലയിലെ സര്‍ക്കാഘാട്ടില്‍ വ്യാഴാഴ്ചയോടെയായിരുന്നു സംഭവം നടന്നത്.
ദുര്‍ഗാപുരില്‍ നിന്ന് സര്‍ക്കാഘാട്ടിലേക്ക് പോവുകയായിരുന്ന ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എച്ച്ആര്‍ടിസി) ബസാണ് അപകടത്തില്‍പ്പെട്ടത്. 21 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
ഡ്രൈവറും കണ്ടക്ടറുമടക്കം ബസില്‍ 29 പേരാണുണ്ടായിരുന്നത്. പ്രദേശവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പോലീസും അഗ്‌നിശമന സേനയുമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ്. ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രി പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സഹായധനം നല്‍കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മണ്ഡി ജില്ലാ ഭരണക്കൂടത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. മണ്ഡിയില്‍ നിന്നുള്ള ബിജെപി എംപിയായ കങ്കണ റണൗത്തും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























