ഇ-ആംസ്, ഫ്‌ളീറ്റ് മാനേജ്‌മെന്റ് ഉദ്ഘാടനം ചെയ്തു; ഓരോ ഓഫീസിലെയും വിവരങ്ങള്‍ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതിന് വെബ് ആപ്ലിക്കേഷന്‍

എകസൈസ് വകുപ്പിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങള്‍ ക്രോഡീകരിക്കുന്ന e-ARMS (Excise Asset Repository and Managent System) വെബ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. https.//earms.keralaexcise.gov.in എന്ന വെബ് അഡ്രസ്സില്‍ ഇത് ലഭ്യമാണ്.നിലവില്‍ വകുപ്പിലെ ആസ്തി വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് രജിസ്റ്ററുകളിലാണ്. ഓരോ ഓഫീസിലെയും വിവരങ്ങള്‍ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് വെബ് ആപ്ലിക്കേഷന്‍.എല്ലാ സബ് ഓഫീസുകളിലേയും ആസ്തി വിവരങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വകുപ്പിലെ മുഴുവന്‍ ആസ്തി വിവരങ്ങളും ഒരു മൗസ് ക്ലിക്കില്‍ ലഭ്യമാക്കുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്.
എക്‌സൈസ് വകുപ്പിലെ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളുടെയും വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും വേണ്ടി എക്‌സൈസ് ഐ.ടി സെല്‍ രൂപകല്‍പ്പന ചെയ്ത വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് ഫ്‌ളീറ്റ് മാനേജ്‌മെന്റ് സിസ്റ്റം https://fleet.keralaexcise.gov.in/ എന്ന വെബ് അഡ്രസ്സില്‍ ഇത് ലഭ്യമാണ്.
നിലവില്‍ വകുപ്പിലെ വാഹനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയും അറ്റകുറ്റപ്പണികളുടെയും വിവരങ്ങള്‍ അതാത് ഓഫീസുകളിലെ രജിസ്റ്ററുകളില്‍ മാത്രമാണ് സൂക്ഷിച്ചിട്ടുള്ളത്. ഈ വിവരങ്ങള്‍ മേലുദ്യോഗസ്ഥര്‍ക്ക് ഒരേ സമയത്ത് ലഭ്യമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കാലതാമസം കൂടാതെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഫീറ്റ് മാനേജ്‌മെന്റ് സിസ്റ്റം നിലവില്‍ വന്നതോടുകൂടി വളരെ എളുപ്പത്തില്‍ സാധ്യമാകുന്നു. ഈ സംവിധാനവും എക്‌സൈസ് മന്ത്രി ഉദ്ഘാടനം ചെയ്തു.
"
https://www.facebook.com/Malayalivartha