താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റി; ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. മുംബൈ ജുഹുവിലെ ആറ് നില കെട്ടിടമാണ് താരം ഹോട്ടലാക്കി മാറ്റിയത്. സംഭവത്തില്‍ ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്തു. ബൃഹന്മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇതേ കെട്ടിടം നേരത്തേ കോവിഡ് ആരംഭത്തില്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്കായി ക്വാറന്റൈന്‍ സെന്ററാക്കി മാറ്റിയിരുന്നു. ആരോപണത്തോട് സോനു സൂദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കങ്കണയ്ക്ക് ശേഷം സോനു സൂദിനെയാണ് മുംബൈ അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ബിജെപി നേതാവ് റാം കദം പ്രതികരിച്ചു. സോനു സൂദിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ശിവസേന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്ന് റാം കദം പറഞ്ഞു.
https://www.facebook.com/Malayalivartha