Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു. പ്രതിഭ എം.എല്‍.എ ഒഴിവാക്കി; കായംകുളത്ത് സി.പി.എമ്മിനുള്ളില്‍ പോര് രൂക്ഷം; പുതിയ വിവാദം മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്; വിവാദമായതോടെ സി.പി.എമ്മിന്റെ എഫ്ബി പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു; പിന്നില്‍ സീറ്റു മോഹികളെന്ന് ആരോപണം

16 JANUARY 2021 04:56 PM IST
മലയാളി വാര്‍ത്ത

കായംകുളത്തെ സി.പി.എമ്മിലെ പ്രശ്‌നം രൂക്ഷമായി തന്നെ തുടരുന്നു. മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സിപിഎമ്മില്‍ പുതിയ വിവാദമുണ്ടായിരിക്കുന്നത്. പാര്‍ട്ടി ഏരിയ കമ്മറ്റിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്ററില്‍ നിന്ന് സ്ഥലം എംഎല്‍എ യു. പ്രതിഭയുടെ ഫോട്ടോ ഒഴിവാക്കിയതാണ് വിവാദമായത്. പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ ഇതിനെതിരേയുള്ള വിമര്‍ശനം നിറയുകയാണ്. വിമര്‍ശനം ഉയര്‍ന്നതോടെ അല്‍പം മുമ്പ് പോസ്റ്റ് പിന്‍വലിച്ചു.

സിപിഎം കായംകുളം ഏരിയാ കമ്മറ്റിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്ററാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. നാളെ ഉദ്ഘാടനം ചെയ്യുന്ന മുട്ടേല്‍പാലത്തിനു അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ യു. പ്രതിഭയുടെ പോരോ ചിത്രമോ ഇല്ല. ഇതാണ് വിവാദത്തിലേക്കെത്തിച്ചത്. മണ്ഡലത്തിലെ പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിന് പ്രതിഭയോടുള്ള അതൃപ്തിയാണ് പോസ്റ്ററില്‍ നിന്ന് പ്രതിഭയെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍ അണികളില്‍ പലര്‍ക്കും ഇതിനോടുള്ള പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉണ്ടായത്. ഇതിന്റെ ഭാഗമായാണ് പ്രതിഭയില്ലാത്ത പോസ്റ്ററിനെതിരെ കമന്റുകളിലൂടെ വിമര്‍ശനം ഉയര്‍ന്നത്.

നിയമസഭാ സീറ്റ് മോഹിച്ച് രംഗത്തുള്ള ചില നേതാക്കളാണ് എംഎല്‍എയ്‌ക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ചരടുവലിക്കുന്നത്.ഏഴരക്കോടിയിലധികം രൂപ മുടക്കി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ച മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടനം നാളെയാണ്. പാലത്തിന്റെ ക്രെഡിറ്റ് പൂര്‍ണ്ണമായും മന്ത്രി ജി. സുധാകരന് നല്‍കുകയാണ് സിപിഎം കായംകുളം ഏരിയ കമ്മിറ്റി. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്ററില്‍ സ്ഥലം എംഎല്‍എ യു. പ്രതിഭയില്ല. ഇതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്.

കായംകുളം എംഎല്‍എ യു. പ്രതിഭയും ഒരു വിഭാഗം സിപിഎം നേതാക്കളുമായി പോര് തുടങ്ങിയിട്ട് നാളേറെയായി. കൊവിഡ് കാലത്ത് പോലും എംഎല്‍എ - ഡിവൈഎഫ്‌ഐ പോര് പരസ്യമായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു. പ്രതിഭയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കില്ലെന്ന് ഒരുവിഭാഗം നേതാക്കള്‍ പ്രചരിപ്പിക്കുന്നു. ഏരിയ ഭാരവാഹികള്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വരെ ഇതിലുണ്ട്. പലരും കായംകുളം സീറ്റില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നവരുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 minutes ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (12 minutes ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (19 minutes ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (28 minutes ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (55 minutes ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (1 hour ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (1 hour ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (1 hour ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (1 hour ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (2 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (2 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (2 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (2 hours ago)

മന്ത്രിമാർ പരസ്പരം നോക്കി ... തോൽപ്പിച്ചത് തങ്ങളോ? ഇന്നലെ മന്ത്രിസഭാ യോഗത്തിൽ നടന്നത് !  (2 hours ago)

160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന്!! ജിദ്ദ - കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു...അടിയന്തര ലാന്‍ഡിങ്  (2 hours ago)

Malayali Vartha Recommends