Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

പത്രത്തിൽ അടിച്ചു വന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ കണ്ട് കോട്ടയം ഞെട്ടി..! വൈറലായി ദേശാഭിമാനി ഫോട്ടോഗ്രാഫറുടെ ചിത്രവും മേക്കിംങ് വീഡിയോയും

19 JANUARY 2021 03:24 PM IST
മലയാളി വാര്‍ത്ത

ഓരോ ഫോട്ടോഗ്രാഫറുടെയും ചിത്രങ്ങൾ അയാളുടെ ജീവനാണ്. ആ ജീവനിലേയ്ക്കു അയാൾ സഞ്ചരിച്ച വഴികൾ പലപ്പോഴും അതികഠിനമായിരിക്കും. ഓരോ ഫോട്ടോഗ്രാഫറും സഞ്ചരിച്ച വഴി വ്യത്യസ്തവുമായിരിക്കും. വായനക്കാരനും ആസ്വാദകനും ഈ ചിത്രത്തിനായി അയാൾ സഞ്ചരിച്ച വഴികൾ അത്ര സുചരിചിതവുമായിരിക്കില്ല. എന്നാൽ, കോട്ടയത്തെ യുവ പത്ര ഫോട്ടോഗ്രാഫർ ജിഷ്ണു പൊന്നപ്പന്റെ വീഡിയോയും ചിത്രവുമാണ് ഇന്നത്തെ കോട്ടയത്തെ വൈറൽ ചർച്ചാ വിഷയം.

ഒരു ഫോട്ടോഗ്രാഫറുടെ പരിശ്രമത്തിന്റെ അത്യപൂർവമായ കഥപറയുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത്. ഒരു സാധാ ചിത്രമായി മാറാവുന്ന ചിത്രത്തെ വ്യത്യസ്തമാക്കിയത്, ആ ചിത്രത്തിന്റെ 'മേക്കിങ് വീഡിയോയായിരുന്നു..!'

ബേക്കർ ജംഗ്ഷനിലെ ഭൂഗർഭ അറയിൽ ബി.എസ്.എൻ.എല്ലിന്റെ കരാർ തൊഴിലാളികൾ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് ദേശാഭിമാനിയിലെ യുവ ഫോട്ടോഗ്രാഫറായ ജിഷ്ണു ഇതുവഴി എത്തുന്നത്. ഒരു കൗതുകത്തിനായാണ് ബേക്കർ ജംഗ്ഷനിലെ ഈ ജോലിയുടെ ചിത്രം ജിഷ്ണു പകർത്താൻ ശ്രമിച്ചത്. എന്നാൽ, ഈ ചിത്രം പകർത്തുന്നതിനായി തൊഴിലാളികൾക്കൊപ്പം ഭൂഗർഭ അറിയിലേയ്ക്കു ജിഷ്ണു കോണിയിൽ തൂങ്ങി ഇറങ്ങുകയായിരുന്നു.

ജിഷ്ണു കോണിയിൽ തൂങ്ങി ഭൂഗർഭ അറയ്ക്കുള്ളിലേയ്ക്കു ഇറങ്ങി, ചിത്രം പകർത്തിയ ശേഷം തിരികെ വരുന്ന വീഡിയോ ജിഷ്ണുവിന്റെ സുഹൃത്തായ ഫോട്ടോഗ്രാഫർ തന്നെയാണ് പകർത്തിയത്. അതീവ പ്രാധാന്യത്തോടെ ജിഷ്ണുവിന്റെ ബൈലൈൻ സഹിതം ദേശാഭിമാനി ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിത്രവും, ചിത്രം പകർത്താനുള്ള സാഹസവും വീഡിയോ സഹിതം ജിഷ്ണു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തു. ഇതോടെയാണ് സംഭവം കൈവിട്ടു പോയത്. സോഷ്യൽ മീഡിയ ജിഷ്ണുവിന്റെ ചിത്രത്തെയും, മേക്കിംങ് വീഡിയോയെയും ഏറ്റെടുത്തു കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (3 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (27 minutes ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (29 minutes ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (37 minutes ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (49 minutes ago)

66 കോടി രൂപയുടെ കരാറിൽ  (55 minutes ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (1 hour ago)

മോദിക്ക് വോട്ട് ചെയ്തു കൊണ്ട് ചെയ്യും  (1 hour ago)

അയ്യപ്പ സംഗമവും ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും...  (1 hour ago)

മകളല്ല ഒരു കേസ് മാത്രമാണ്  (1 hour ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (1 hour ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (1 hour ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 hours ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (2 hours ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (2 hours ago)

Malayali Vartha Recommends