കടലുണ്ടിപ്പുഴയിൽ നിന്നും കിട്ടിയ ഭാഗ്യം; ആഴക്കടലില്‍ മാത്രം കാണുന്ന ഭീമന് പാരമീനിനെ കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും.... 13.5 കിലോ തൂക്കമുളള ഒറ്റ മീനിനെ വിറ്റത് 4000 രൂപയ്ക്ക്, തുറന്ന് പറഞ്ഞ് മഞ്ഞറോടന്‍ അബ്ദുല്‍ സലാം
തേഞ്ഞിപ്പലം: ആഴക്കടലില്‍ മാത്രം കാണുന്ന ഭീമന് കടുകപ്പാര എങ്ങനെ കടലുണ്ടിപ്പുഴയിലെത്തിയെന്നറിയാതെ അന്തം വിടുകയാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും.
മത്സ്യത്തൊഴിലാളിയായ മഞ്ഞറോടന്‍ അബ്ദുല്‍ സലാമാണ് 13.5 കിലോ തൂക്കമുളള മീനിനെ വലവീശിപ്പിടിച്ചത്.
ഇരുമ്പോത്തിങ്ങല്‍ കടവിനടുത്തുനിന്നാണ് ഈ മീന്‍ വലയില്‍പെട്ടത്. ഈ ഒറ്റ മീനിനെ വിറ്റത് 4000 രൂപയ്ക്കാണ് .
ഇത്രയും വലിയ കടുകപ്പാര പുഴയില്‍ നിന്ന് ലഭിക്കാറില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മത്സ്യപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇനമാണ് കടുകപ്പാര.
അബ്ദുല്‍ സലാം ആദ്യമായല്ല വലിപ്പമുളള മീനുകളെ പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം 16.5 കിലോ തൂക്കമുള്ള നരിമീന്‍ വലവീശി പിടിച്ചിരുന്നു. ഇതിനെയും മോഹവിലയ്ക്കാണ് വിറ്റത്.
https://www.facebook.com/Malayalivartha