Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തലയില്‍കൈവച്ച് സഖാക്കള്‍... നിയമസഭാ ചരിത്രത്തില്‍ അസാധാരണമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ പ്രമേയം ഇന്ന്; സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തു കേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് ഇന്ന് ഏറെ നിര്‍ണായകം; ഈ നിയമസഭയുടെ അവസാന സമ്മേളനം അവിസ്മരണീയമാക്കാന്‍ കരുത്തോടെ യുഡിഎഫ്

21 JANUARY 2021 09:36 AM IST
മലയാളി വാര്‍ത്ത

പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍ വരുമ്പോള്‍ അതിന് തുടക്കം കുറിച്ചത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതന്റെ പേര് സംബന്ധിച്ച പരാമര്‍ശത്തിലാണ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്.

 

കോടതി പറഞ്ഞ ഉന്നതന്‍ ഭഗവാന്റെ പേരുള്ള ഒരാളാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ആ ചര്‍ച്ച കേരളം ഏറ്റെടുത്തതിന് പിന്നാലെ ശ്രീരാമകൃഷ്ണന്റെ പേര് പുറത്തായി. അതോടെ പ്രതിപക്ഷം അതേറ്റെടുത്തു.



സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്തുകേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത് എം. ഉമ്മറാണ്. പ്രമേയം ചര്‍ച്ചക്കെടുക്കുമെന്ന സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു.

 



അസാധരണമായ നടപടിക്രമത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക. സ്പീക്കര്‍സ്ഥാനത്തു നിന്ന് പി. ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കപ്പെടും. ഇരുപത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പരിഗണിക്കും. ശ്യൂന്യവേളയുടെ സമയത്താവും അവതരണ അനുമതി തേടുക.



സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും പി.ശ്രീരാമകൃഷ്ണന്‍ ആരോപണ വിധേയനാണെന്നും അദ്ദേഹത്തിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ധാര്‍മിക അവകാശം നഷ്ടപ്പെട്ടെന്നുമാണ് എം. ഉമ്മര്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ കാതല്‍. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കറെയും കേന്ദ്രഏജന്‍സി ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആശങ്ക ഇല്ലെന്നുമാണ് സ്പീക്കര്‍ പറയുന്നത്.



എന്തായാലും നിയമസഭയുടെ അവസാന നാളുകളാണിത്. അതിനാല്‍ തന്നെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷവും നോക്കുക. സാമ്പത്തിക ആരോപണങ്ങളാല്‍ പെടുന്ന ആദ്യ നിയമസഭാ സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍. ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ അധ്യക്ഷനും സിപിഎമ്മിന്റെ ഭാവിവാഗ്ദാനവുമായ അദ്ദേഹത്തിനെതിരെ സമീപ കാലം വരെ അത്തരം ആക്ഷേപങ്ങളൊന്നും ഉണ്ടായിരുന്നില്ല.



പക്ഷേ, സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള സൗഹൃദം അദ്ദേഹത്തിനു പോലും നിഷേധിക്കാന്‍ കഴിയാത്തതായി. അവര്‍ കോടതിയില്‍ കൊടുത്ത മൊഴി അടിസ്ഥാനമാക്കി, നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യും. ഇടതുപക്ഷത്തിന് അത് ഉള്‍ക്കൊള്ളുക എളുപ്പമല്ല. വര്‍ഗീയ കക്ഷിയായി കണക്കാക്കുന്നതിനാല്‍, ശിവസേനക്കാരനായ മനോഹര്‍ ജോഷിയെ ലോക്‌സഭാ സ്പീക്കറാക്കിയതിനെതിരെ പ്രതിഷേധിച്ച പാരമ്പര്യമാണ് സിപിഎം പൊളിറ്റ്ബ്യൂറോയ്ക്കുള്ളത്.

പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ അധ്യക്ഷ പീഠത്തില്‍നിന്നു സ്പീക്കര്‍ താഴെയിറങ്ങി അംഗങ്ങള്‍ക്കൊപ്പം ഇരിക്കണമെന്നാണു ചട്ടം. സ്പീക്കറുടെ ഔന്നത്യം ഇല്ലാതാകുന്ന ഏക സന്ദര്‍ഭം

ഇതിനു മുന്‍പ് കോണ്‍ഗ്രസിലെ എ.സി.ജോസും വക്കവും മാത്രമാണ് ഇത്തരം പ്രമേയത്തെ നേരിട്ടതെന്നതിനാല്‍ സഭയിലെ പ്രതിപക്ഷ അവിശ്വാസത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഇടതു സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഇതിനെയും പാര്‍ട്ടി കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നു. സ്പീക്കര്‍ സര്‍ക്കാരിന്റെ ഭാഗമല്ല എന്നതുകൊണ്ടു കൂടിയാകാം, ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ക്കപ്പുറം നേതാക്കളോ സിപിഎമ്മോ അദ്ദേഹത്തെ ന്യായീകരിച്ചോ പിന്തുണച്ചോ വന്നിട്ടില്ല. പ്രതിപക്ഷ പ്രമേയത്തെ ചോദ്യം ചെയ്തിട്ടുമില്ല. അതിനാല്‍ തന്നെ എന്താകുമെന്ന് ഒരു നിശ്ചയവുമില്ല. എല്ലാം നഷ്ടപ്പെട്ട പ്രതിപക്ഷ നേതാവ് കണ്ണുംപൂട്ടി ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends