കേരളത്തിൽ 98 ലക്ഷം വീടുകൾ മോദിസർക്കാർ വൈദ്യുതീകരിച്ചു; മറച്ചുവെച്ചു സംസ്ഥാന സർക്കാർ

മോദി സർക്കാർ 2017 ൽ ആരംഭിച്ച 'സൗഭാഗ്യ' പദ്ധതി പ്രകാരമാണ് കേരളത്തിലെ 98 .13 ലക്ഷം വീടുകൾ വൈദ്യുതീകരിച്ചത് .എന്നാൽ സംസ്ഥാന സർക്കാർ സമ്പൂർണ വൈദ്യുതീകരണം നടന്നതായി പ്രഖ്യാപിച്ചുകൊണ്ട് അഭിമാനം കൊള്ളുകയാണ് .കേന്ദ്ര സർക്കാരിന്റെ സഹായം മറച്ചുവെച്ചുകൊണ്ടാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സൗഭാഗ്യ (പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന) ഇപ്പോഴും തുടരുകയാണ്.
കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന്2020 മാര്‍ച്ച് 31 വരെ 41.32 കോടി രൂപ ഈ പദ്ധതിക്കായി നല്‍കിയതായും കൂടാതെ 54.59 കോടി രൂപ സബ്‌സിഡി ഇനത്തിലും നല്‍കി യെന്നുമാണ് പറയുന്നത് .റൂറൽ ഇലക്ട്രിഫിക്കേഷൻ വഴിയാണ് സഹായം നൽകിയത് . വിവിധ കേന്ദ്ര പദ്ധതികൾ പ്രകാരം 5 വർഷമായി 402 .61 കോടി രൂപയാണ് സംസ്ഥാനം നൽകിയത് .
വൈദ്യുതീകരിക്കാന്‍ താല്‍പര്യമറിയിച്ച 3,19,207 വീടുകളില്‍ 2017 ഒക്ടോബര്‍ മുതല്‍ 2019 മാര്‍ച്ച് 31 വരെ സൗഭാഗ്യ വഴി വൈദ്യുതി നല്‍കിയെന്ന് രേഖ പറയുന്നു. 2014 മേയ് മുതല്‍ നവംബര്‍ 2020 വരെ ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനയ്ക്ക് 151.71 കോടി രൂപ സബ്‌സിഡിയായി നല്‍കി.
https://www.facebook.com/Malayalivartha