Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഇനി സഹതാപമില്ല... ശത്രുസൈന്യത്തെ പോലെ ചെങ്കോട്ടയില്‍ ഇരച്ചു കയറിയ കര്‍ഷകരെ ആര്‍ക്കും തടയാനാകത്തതെന്തു കൊണ്ടെന്ന ചോദ്യം ബാക്കി; കര്‍ഷകരെന്ന സിമ്പതി മുതലെടുത്തവര്‍ക്ക് ഇനി മാപ്പില്ല; നിയന്ത്രണം ഏറ്റെടുത്ത് അമിത് ഷാ; പാരാമിലിട്ടറി സൈനിക വിഭാഗങ്ങളെ രംഗത്തിറക്കാന്‍ സാധ്യത

27 JANUARY 2021 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

റിപ്പബ്ലിക് ദിനത്തില്‍ ശത്രു സൈന്യം ഇരച്ചു കയറുന്നത് പോലെയായിരുന്നു ഇന്നലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ അക്രമം അഴിച്ചു വിട്ടത്. രാജ്യത്തേയും ദേശീയ പതാകയേയും അപമാനിച്ചാണ് അവര്‍ ഇന്ത്യയുടെ അഭിമാന സ്തംഭമായ ചെങ്കോട്ട പിടിച്ചെടുത്ത് കൊടി നാട്ടിയത്. ഇതു തടുക്കാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ലേ എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അതേസമയം തന്നെ കര്‍ഷകര്‍ക്ക്‌മേല്‍ ബലപ്രയോഗം വേണ്ടെന്ന തീരുമാനമാണ് പാളിയതെന്ന വിലയിരുത്തലുമുണ്ടായി. എന്തായാലും രാജ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ തന്നെ നാണം കെടുത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് കര്‍ഷകര്‍ക്കെതിരെ എതിര്‍ സ്വരവും രൂപപ്പെട്ടു. അതിനാല്‍ തന്നെ ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

 



രാജ്യതലസ്ഥാനത്തേക്ക് എത്തിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ തുടര്‍ന്ന് വ്യാപക സംഘര്‍ഷവും അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുകയാണ്. കര്‍ഷകരുടെ റാലി ചെങ്കോട്ടയിലേക്ക് എത്തിയ സാഹചര്യത്തില്‍ തുടര്‍നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താന്‍ വേണ്ടിയും സംഘര്‍ഷ സാഹചര്യം വിലയിരുത്താന്‍ വേണ്ടിയും അമിത് ഷാ ഉന്നത സുരക്ഷാ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

അതിനിടെ, സംഘര്‍ഷം നിയന്ത്രണ വിധേയമാക്കുന്നതിനായി സമാന്തരസൈനിക വിഭാഗങ്ങളെ രംഗത്തിറക്കാന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായും സൂചനയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഹോം സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ എന്നിവര്‍ പങ്കെടുത്തു.



ചര്‍ച്ചയെ തുടര്‍ന്ന് നിര്‍ണായക തീരുമാനങ്ങള്‍ ഉരുത്തിരിയുമെന്നും വിവരമുണ്ട്. റിപ്പബ്‌ളിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷവും അക്രമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമരത്തെ നേരിടാന്‍ കടുത്ത പ്രതിരോധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചാണ് കേന്ദ്രത്തിന്റെ മറുപടി.

കര്‍ഷകസമരം നടക്കുന്ന സ്ഥലങ്ങളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തി മേഖലകളില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് സേവനമില്ല. അതേസമയം, ചെങ്കോട്ട ഇപ്പോഴും സമരക്കാരുടെ നിയന്ത്രണത്തിലാണ്. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിക്കുകയും മെട്രോ സ്‌റ്റേഷനുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

 



എന്‍ എച്ച് 44, ജി ടി കെ റോഡ്, ഔട്ടര്‍ റിംഗ് റോഡ്, സിഗ്‌നേചര്‍ ബ്രിഡ്ജ്, ജി ടി റോഡ്, ഐ എസ് ബി ടി റിംഗ് റോഡ്, വികാസ് മാര്‍ഗ്, ഐ ടി ഒ,എന്‍ എച്ച് 24, നിസാമുദ്ദിന്‍ ഖത്ത, നോയിഡ ലിങ്ക് റോഡ് എന്നിവിടങ്ങളിലെ ഗതാഗതമാണ് നിരോധിച്ചത്. ഡല്‍ഹിയുടെ ഹൃദയഭാഗമായ ഐ ടി ഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാര്‍ എത്തി.

അതേസമയം തന്നെ ഐക്യത്തോടെ നടന്ന സമരത്തില്‍ വിള്ളലുണ്ടാക്കാനും ഇന്നലത്തെ സമരം കാരണമായി. രാജ്യത്തിന് നാണക്കേടായ അക്രമ പരമ്പര കര്‍ഷക സമരം പൊളിക്കാനായിരുന്നോ എന്ന ചോദ്യവും ബാക്കിയാകുകയാണ്. കര്‍ഷക സമരത്തിന് അനുകൂലമായ നിലപാടെടുത്ത മാധ്യമങ്ങളും മാറുന്ന കാഴ്ചയാണ് കണ്ടത്. അതിനിടെ, അക്രമികളെ തളളിപ്പറഞ്ഞ് സമരസമിതി രംഗത്തെത്തി. വിലക്ക് ലംഘിച്ചത് ബി കെ യു, കിസാന്‍ മസ്ദൂര്‍ സംഘ് തുടങ്ങി സംഘടനകളാണ്. ഇവരുമായി ബന്ധമില്ലെന്ന് കര്‍ഷകരുടെ സംയുക്തസമരസമിതി പറഞ്ഞു. എന്തായാലും അമിത് ഷാ കളം നിറഞ്ഞതോടെ ഇനിയുള്ള നീക്കം നിര്‍ണായകമാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (31 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (40 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (49 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (59 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (3 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (7 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (7 hours ago)

Malayali Vartha Recommends