Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

രക്തം തിളച്ച് ഭാരതീയര്‍... അനുകൂലമായിരുന്ന കര്‍ഷക സമരം ചെങ്കോട്ട കീഴടക്കി കൊടി നാട്ടിയതോടെ എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നു തുടങ്ങി; ഇന്ത്യന്‍ ദേശീയ പതാക മാറ്റി 'ഖാലിസ്ഥാന്‍' കൊടി നാട്ടിയെന്ന പ്രചാരണം വ്യപകമായതോടെ കര്‍ഷക സംഘടനകള്‍ക്ക് ന്യായീകരിച്ച് രംഗത്തെത്തെണ്ട ഗതികേടായി; ചെങ്കോട്ടയും ഖാലിസ്ഥാന്‍ വാദവും ചൂടുപിടിച്ചപ്പോള്‍

27 JANUARY 2021 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

വളരെ അനുകൂലമായ കര്‍ഷക സമരം ഒറ്റ ദിനം കൊണ്ട് തല്ലിത്തകര്‍ത്തത് പോലെയാണ് ഇന്നലെയുണ്ടായ അക്രമങ്ങള്‍. റിപ്പബ്ലിക് ദിനത്തില്‍ തന്നെ ഇന്ത്യയുടെ അഭിമാനമായ ചെങ്കോട്ട കീഴടക്കി കൊടി നാട്ടിയതാണ് ജനങ്ങളുടെ മനസ് മാറിയത്.

എന്തിന്റെ പേരിലായാലും ഇതുണ്ടാകാന്‍ പാടില്ലാത്തതാണ്. ഇന്ത്യന്‍ ദേശീയ പതാക മാറ്റി 'ഖാലിസ്ഥാന്‍' കൊടി നാട്ടിയെന്ന പ്രചാരണം വ്യപകമായി. ഇതോടെയാണ് കര്‍ഷക സംഘടനകള്‍ക്ക് അക്രമ സമരത്തെ തള്ളിപ്പറയേണ്ടി വന്നത്. അതിനിടെ അവര്‍ക്ക് തന്നെ ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടിയും വന്നു.

 



ഡല്‍ഹിയിലേക്കുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി പ്രക്ഷോഭത്തിനിടെ അവര്‍ ചെങ്കോട്ടയ്ക്ക് മേല്‍ സ്ഥാപിച്ചിട്ടുള്ള ദേശീയ പതാക മാറ്റി അവിടെ 'ഖാലിസ്ഥാന്‍' കൊടി സ്ഥാപിച്ചെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണമാണ് നടക്കുന്നത്. നിരവധി വലതുപക്ഷ, തീവ്ര വലതുപക്ഷാനുകൂലികള്‍ ഇക്കാര്യം പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ വഴിയും മറ്റും രംഗത്ത് വരികയും ചെയ്തു.

 



എന്നാല്‍ ചെങ്കോട്ടയ്ക്ക് മുകളിലെ ദേശീയ പതാക മാറ്റിക്കൊണ്ട് അവിടെ 'ഖാലിസ്ഥാന്‍' കൊടി കര്‍ഷകര്‍ സ്ഥാപിച്ചുവെന്ന വാദം പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്നാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ 'ആള്‍ട്ട്‌ന്യൂസ്' തെളിവുകളോടെ ചൂണ്ടിക്കാട്ടുന്നത്. ദേശീയ പതാക നീക്കിയില്ല പ്രക്ഷോഭകര്‍ ചെങ്കോട്ടയ്ക്ക് മുകളിലുള്ള ദേശീയ പതാക നീക്കം ചെയ്യുകയോ പതാകയെ താഴേക്ക് മാറ്റി കെട്ടുകയോ ചെയ്തിട്ടില്ല. പ്രക്ഷോഭ സമയത്ത് ചിത്രീകരിക്കപ്പെട്ട ചെങ്കോട്ടയുടെ എല്ലാ ദൃശ്യങ്ങളിലും ദേശീയ പതാക യഥാസ്ഥാനത്ത് തന്നെയുള്ളതായാണ് കാണുന്നത്. മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നും ഇത് വ്യക്തമാണ്.

 



മാത്രമല്ല, ലാഹോര്‍ ഗേറ്റിന് (ചെങ്കോട്ടയിലേക്കുള്ള പ്രവേശന മാര്‍ഗം) മുകളില്‍ ദേശീയ പതാക നാട്ടിയിരിക്കുന്ന ഫ്‌ലാഗ്‌പോളിന് അടുത്തുള്ള മറ്റൊരു ശൂന്യമായ ഫഌഗ് പോളിലേക്ക് പ്രക്ഷോഭകരില്‍ ഒരാള്‍ പിടിച്ചുകയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേശീയ പതാക നാട്ടിയിട്ടുള്ളതിനും താഴെയായിട്ടാണ് പ്രക്ഷോഭകര്‍ തങ്ങളുടെ കൊടികള്‍ നാട്ടിയതെന്നതും വ്യക്തമാണ്. ഈ ഫ്‌ളാഗ്‌പോള്‍ കൂടാതെ ചെങ്കോട്ടയിലെ ഒരു താഴികക്കുടത്തിന് മുകളിലും കര്‍ഷകര്‍ തങ്ങളുടെ കൊടി നാട്ടിയിട്ടുണ്ട്.


അതേസമയം പ്രക്ഷോഭകര്‍ നാട്ടിയത് 'ഖാലിസ്ഥാന്‍' കൊടിയാണെന്നുള്ള വാദവും 'ആള്‍ട്ട്‌ന്യൂസ്' തള്ളിക്കളയുന്നുണ്ട്. സിഖ് മതവിശ്വാസവുമായി ബന്ധപ്പെട്ട 'നിഷാന്‍ സാഹിബ്' എന്ന് വിളിക്കപ്പെടുന്ന കാവി നിറമുള്ള കൊടിയാണ് കര്‍ഷകര്‍ ദേശീയ പതാകയ്ക്ക് താഴെയായി സ്ഥാപിച്ചത്. ഇതോടൊപ്പം സ്ഥാപിക്കപ്പെട്ട മറ്റൊരു മഞ്ഞ നിറമുള്ള കൊടി ഭാരതീയ കിസാന്‍ യൂണിയന്റെ (ഉഗ്രഹാന്‍) കൊടിയാണെന്നും വിവരമുണ്ട്.

സിഖ് മതവിശ്വാസികളുടെ 'ഖണ്ഡ' എന്ന ചിഹ്നം ഉള്‍ക്കൊള്ളുന്ന കാവി, മഞ്ഞ എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന ഈ കൊടികളെയാണ് വലതുപക്ഷ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും മറ്റും 'ഖാലിസ്ഥാന്‍' കൊടിയെന്ന് വിശേഷിപ്പിച്ചത്. റിപ്പബ്ലിക് ഡേ പരേഡുകളിലെ ഫ്‌ളോട്ടുകളില്‍ ഉള്‍പ്പെടെ 'നിഷാന്‍ സാഹിബ്' പ്രദര്‍ശിപ്പിക്കാറുണ്ട്.

 

സിഖ് വംശജരുടെ ആത്മാഭിമാനത്തിന്റെയും വ്യക്തിത്വത്തിന്റെയും ബിംബമായ കൊടികള്‍ സ്ഥാപിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് ശക്തമായ സന്ദേശം നല്‍കുകയായിരുന്നു പ്രക്ഷോഭകരെന്ന് 'പഞ്ചാബ് ജേര്‍ണി ത്രൂ ഫോള്‍ട്ട് ലൈന്‍സ്' എന്ന പുസ്തകം രചിച്ച അമന്‍ദീപ് സന്ധു പറയുന്നു. 'തങ്ങളെ ഇനിയും സര്‍ക്കാരിന് അവഗണിക്കാന്‍ കഴിയില്ല എന്ന സന്ദേശമാണ് അവര്‍ നല്‍കിയതെ'ന്നും സന്ധു കൂട്ടിച്ചേര്‍ത്തു. എന്തായാലും ന്യായങ്ങള്‍ വരുമ്പോഴും ഇത്രയും വേണ്ടിയിരുന്നോ എന്ന ചോദ്യമാണ് പൊതുവേ ഉയരുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (29 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (38 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (47 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (57 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (3 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (7 hours ago)

Malayali Vartha Recommends