Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാര്യങ്ങള്‍ കൈവിടുന്നു... ട്രാക്ടര്‍ റാലിയിലും ചെങ്കോട്ടയിലും കര്‍ഷക പ്രതിഷേധത്തിന്റെ പേരില്‍ നടത്തിയ അതിക്രമങ്ങളില്‍ പരിക്കേറ്റ പോലീസുകാരുടെ എണ്ണം 109 ആയി; രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളും നുഴഞ്ഞ് കയറിയെന്ന് ആരോപണം ശക്തം; ചെങ്കോട്ടയില്‍ അക്രമം നടത്തിയത് തങ്ങളല്ലെന്ന് കര്‍ഷക സമര സമിതി; സര്‍ക്കാര്‍ നിയമനടപടികള്‍ എടുക്കണം

27 JANUARY 2021 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ അപമാനിക്കാന്‍ നടത്തിയ ആക്രമണങ്ങളില്‍ 109 പോലീസുകാര്‍ക്കാണ് ഇതുവരെ പരിക്കേറ്റത്. കര്‍ഷകരെ കയ്യൂക്ക് കൊണ്ട് നേരിടേണ്ടെന്ന് തീരുമാനിച്ചതോടെയാണ് ഇത്രയും പോലീസുകാര്‍ക്ക് പരിക്കേറ്റത്.

83 പൊലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലാണ് പരിക്കേറ്റത്. 29 പേര്‍ക്ക് ചെങ്കോട്ടയിലെ അക്രമത്തിനിടയിലാണ് പരിക്കേറ്റത്. ഇവരെല്ലാവരും ചികിത്സയിലാണ്. ഒരു പോലീസുകാരന്റെ നില ഗുരുതരമാണ്. ഇവരില്‍ ഭൂരിഭാഗത്തെയും ദല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


റൂട്ട് മാപ് തെറ്റിച്ച് ദല്‍ഹി നഗരത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസുകാര്‍ കര്‍ഷകരെ തടയാന്‍ ശ്രമിച്ചത്. ഏറ്റുമുട്ടലും അക്രമവും ഒന്നരമണിക്കൂര്‍ നീണ്ടു.

 

കര്‍ഷകരില്‍ ചിലര്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രാക്ടര്‍ ഓടിച്ചതിലും നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ പലരും വടിയും ചങ്ങലയും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. പിന്നീട് ചെങ്കോട്ടയില്‍ കടന്ന അക്രമികളുമായുള്ള ഏറ്റുമുട്ടലിലും പൊലീസുകാര്‍ക്ക് പരിക്ക് പറ്റി.

 

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് അക്രമം നടത്തിയത് കര്‍ഷക സമരത്തില്‍ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. തങ്ങള്‍ സമാധാന പൂര്‍ണമായാണ് സമരം നയിക്കുന്നത്. അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ല. ചെങ്കോട്ടയില്‍ കടന്നു കയറിയവരും നിയമം ലംഘിച്ച് ട്രാക്ടര്‍ റാലി നടത്തിയവരും തങ്ങള്‍ക്കൊപ്പമുള്ളവരല്ല. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ എടുക്കണമെന്നും ഇവര്‍ അറിയിച്ചു. അക്രമം നടത്തിയവര്‍ പുറത്തുനിന്നും വന്നവരാണ്. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ലന്നും ഇവര്‍ പറഞ്ഞു. പലയിടങ്ങളിലും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ശക്തമായി. കല്ലേറും നടന്നു.



മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ വഴികളും ഉപേക്ഷിച്ച് ദല്‍ഹി നഗര ഹൃദയത്തിലേക്ക് അക്രമികള്‍ ഇരച്ചുകയറുകയായിരുന്നു. ഇതേത്തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് ദല്‍ഹിയില്‍ അരങ്ങേറുന്നത്. നിരവധി പോലീസുകാര്‍ക്കും കര്‍ഷകര്‍ക്കും പരുക്കേറ്റു. ചെങ്കോട്ടയ്ക്കു മുകളില്‍ കയറിയ കര്‍ഷകരില്‍ ചിലര്‍ കൊടി ഉയര്‍ത്തിയതും വിവാദമായി.

നഗരഹൃദയമായ ഐടിഒയില്‍ കര്‍ഷകരെ തുരത്താന്‍ പോലീസ് രാത്രി വൈകിയും ശ്രമിച്ചുകൊണ്ടിരുന്നു. ട്രാക്ടറുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ടു നീങ്ങിയതോടെ റോഡില്‍ കുത്തിയിരുന്ന് പോലീസ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. കര്‍ഷകരും പോലീസും തമ്മില്‍ കല്ലേറുണ്ടായി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

 

ബാരിക്കേഡ് മറികടക്കാന്‍ പലയിടത്തും കര്‍ഷകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പോലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങിയെങ്കിലും വീണ്ടും തിരികെ എത്തി പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (29 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (38 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (47 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (57 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (3 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (6 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (7 hours ago)

Malayali Vartha Recommends