Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെന്നിത്തലയും ഉമ്മന്‍ ചാണ്ടി അറിയാന്‍.... സുകുമാരന്‍നായര്‍ക്കു പിന്നാലെ വെള്ളാപ്പള്ളിയും ഒരു വിഭാഗം പള്ളിക്കാരും തള്ളിയതോടെ ഉമ്മന്‍ ചാണ്ടി- ചെന്നിത്തല ടീമിന്റെ നീക്കങ്ങളെല്ലാം പൊളിയുന്നു...

27 JANUARY 2021 01:05 PM IST
മലയാളി വാര്‍ത്ത

സുകുമാരന്‍നായര്‍ക്കു പിന്നാലെ വെള്ളാപ്പള്ളിയും ഒരു വിഭാഗം പള്ളിക്കാരും തള്ളിയതോടെ ഉമ്മന്‍ ചാണ്ടി- ചെന്നിത്തല ടീമിന്റെ നീക്കങ്ങളെല്ലാം പൊളിയുകയാണ്. ചങ്ങനാശേരി എസ്ബി കോളജില്‍ പൂര്‍വവിദ്യാര്‍ഥി സമ്മേനത്തില്‍ നിയമസഭാപ്രവേശനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ആദരവ് വാങ്ങി ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പിനെയും കണ്ടുനോക്കി.

മുസ്ലീങ്ങളുടെ വോട്ടു കിട്ടാന്‍ ഉമ്മന്‍ ചാണ്ടി പാണക്കാട്ട് പോകേണ്ടതില്ല, മറിച്ച അത് കുഞ്ഞാലിക്കുട്ടി വഴി യുഡിഎഫില്‍ കിട്ടുക തന്നെ ചെയ്യും. അത് യുഡിഎഫിന്റെ വോട്ടല്ല മറിച്ച് മുസ്ലീം ലീഗിന്റെ വോട്ട് അവരുടെ സ്വ്ന്തം വിശ്വാസത്തിന്റെയും സമുദായത്തിന്റെയും സ്വന്തമാണ്.



പള്ളിയും അമ്പലവും മതാചാര്യന്‍മാരുടെ വീടും കയറിയാല്‍ നായരും ക്രിസ്ത്യാനിയും ഈഴവരുമൊക്കെ വോട്ടു യുഡിഎഫിന് ചെയ്യുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ധാരണ. മതനേതാക്കള്‍ മൊഴിഞ്ഞാലേ മതവിശ്വാസികള്‍ യുഡിഎഫിന് വോട്ടു ചെയ്യൂ എന്ന മൂഢമായ ചിന്ത കുറെ യുഡിഎഫ് നേതാക്കള്‍ക്ക് കാലങ്ങളായുണ്ട്.

 



യുഡിഎഫ് അനുഭാവിച്ച് തനിച്ചു ചിന്തിക്കാനും അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്തി വോട്ടുചെയ്യാനും മതാചാര്യന്‍മാരുടെ ഒത്താശ വേണമെന്ന് ഇവര്‍ ധരിക്കുന്നെങ്കില്‍ അത് ശുദ്ധ അബദ്ധവും കാലഹരണപ്പെട്ട ചിന്താഗതിയുമാണ്.

 



എല്ലാ ഇലക്ഷനു മുന്‍പും ഇവരൊക്കെ പെരുന്നയിലും കണിച്ചുകുളങ്ങരയിലും ദേവലോകത്തും ഇതര അരമനകളിലും മതാചാര്യത്തിന്റെ വീടുകളിലുമൊക്കെ പോകാറുള്ളതാണ്. ആചാര്യന്‍ അനുഗ്രഹം ചൊരിയുന്ന കാലത്തും ജനം ഇടതുമുന്നണിക്ക് വോട്ടു ചെയ്യുന്നതും ആചാര്യനെ ഞെട്ടിച്ച് എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നതും കേരളത്തില്‍ പുതുമയുള്ള കാര്യമല്ല.


യുഡിഎഫിനു ഭരണം കിട്ടിയാല്‍ മന്ത്രി പദവി മുതല്‍ താഴോട്ടുള്ള പദവികള്‍ക്ക് മതാചാര്യന്‍മാരുടെ സമ്മര്‍ദം പതിവാണ്. എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ആചാര്യന്‍മാരൊക്കെ അകത്തണങ്ങളില്‍ ഒതുങ്ങിയിരിക്കുകയല്ലാതെ ഞങ്ങള്‍ക്കും കിട്ടണം ജാതി ക്വാട്ട എന്നൊന്നും പറഞ്ഞുകാണാറില്ല.




കേരളത്തിലെ ശരാശരി ബുദ്ധിവിവേകമുള്ള ജനത്തിന് ആ സാഹചര്യത്തിനൊത്തും സ്ഥാനാര്‍ഥിയെ വിലയിരുത്തിയും വോട്ടു ചെയ്യാന്‍ വിവരമുള്ളതുകൊണ്ടാണല്ലോ കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരണം പിടിക്കാറുള്ളത്.


മതാചാര്യന്‍ പറഞ്ഞാല്‍ വോട്ട് ജാതിപ്പെട്ടിയില്‍ വിശ്വാസി വീഴിക്കുന്ന കാലമൊക്കെ പോയി. യുഡിഎഫിനു ജാതിയുണ്ടെന്നും ജാതി പാര്‍ട്ടികള്‍ അതിലുണ്ടെന്നതിനും രണ്ടു പക്ഷമില്ല. പക്ഷെ ജാതി മാത്രം നോക്കിയല്ല സ്ഥാനാര്‍ഥിയെ വിലയിരുത്തികൂടിയാണ് കേരളത്തിലെ ജനം വോട്ടുചെന്നതെന്ന തിരിച്ചറിവ് യുഡിഎഫ് നേതൃത്വത്തിനുണ്ടാകണം.


പടുകിളവന്‍മാരും അധികാരത്തൊതിയന്‍മാരും ജാതിയുടെ പിന്‍ബലം പറഞ്ഞ് സ്ഥാനാര്‍ഥിയായാല്‍ കണ്ണുമടച്ച് വോട്ടു ചെയ്യുന്ന കാലമൊക്കെ പോയി. ജനം തള്ളിയ സ്ഥാനാര്‍ഥികളെ കളത്തിലിറക്കി പലപ്പോഴും യുഡിഎഫ് അവതരിപ്പിച്ചതുകൊണ്ട് എത്രയോ സീറ്റുകള്‍ യുഡിഎഫിന് ഓരോ കാലത്തായി കേരളത്തില്‍ നഷ്ടമായി. എണ്ണപ്പറഞ്ഞാല്‍ തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിന് കാലങ്ങളായി ആധിപത്യമുണ്ടായിരുന്ന 20 സീറ്റുകള്‍ നഷ്ടമായത് ഇത്തരം നെറികെട്ട കളികൊണ്ടു മാത്രമാണ്.




അമ്പലം, പള്ളി, ആചാര്യന്‍മാര്‍ക്കു മുന്നില്‍ പോയി യാചന നടത്താതെ യുഡിഎഫ് ഗ്രൂപ്പും ഉപഗ്രൂപ്പും വിട്ട് ഒരുമയോടെ നില്‍ക്കുക.പരസ്പരം കാലുവരാലും ചെളിവാരിയേറും നിറുത്തി ജനങ്ങളുടെ വികാരം അറിഞ്ഞ് നിലകൊള്ളുക. ഒപ്പം പടുകിളവന്‍മാര്‍ മാറി നിന്ന് പുതിയ തലമുറയെ സ്ഥാനാര്‍ഥികളാണ്. കോവിഡിന്റെ വരവോടെ മതസംവിധാനംതന്നെ താറുമാറായിരിക്കെ, ആചാര്യന്‍മാരുടെ പിന്നാലെ പോകാതെ ജനങ്ങളുടെ മധ്യത്തിലേക്ക് നേതാക്കള്‍ ഇറങ്ങിവരിക.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (4 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (4 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends