Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

മോദിയുഗം അവസാനിക്കുന്നു... ചെങ്കോട്ട ഞെട്ടിത്തരിച്ചു... ദില്ലിയെ വിറപ്പിച്ച മഹാ പ്രക്ഷോഭം ലോക മാധ്യമങ്ങള്‍ ഇന്ത്യന്‍ കര്‍ഷകരുടെ ധീരത വാഴ്ത്തുന്നു

27 JANUARY 2021 08:11 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

കര്‍ഷക സമരം ജ്വലിപ്പിക്കാന്‍ ഇന്ത്യാ രാജ്യതലസ്ഥാനത്തേക്ക് രണ്ടു ലക്ഷം ട്രാക്ടറുകള്‍ കടന്നു വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇന്നലെ രാവിലെ അതിര്‍ത്തി കടന്നു വന്നത് മൂന്നര ലക്ഷം ട്രാക്ടറുകളും അതില്‍ നിറയെ കര്‍ഷകരുമാണ്.


വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലോറികളിലും വാനുകളിലുമൊക്കെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു.


രാജ്യത്തിന്റെ അഭിമാനസ്തംഭമായ ചെങ്കോട്ടയ്ക്കു മുകളില്‍ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ദേശീയ പതാക ഉയര്‍ത്തുക വഴി കര്‍ഷകരാണ് രാജ്യത്തിന്റ് അധിപന്‍മാര്‍ എന്ന സന്ദേശം വിളിച്ചറിയിക്കപ്പെട്ടിരിക്കുന്നു.


മുന്‍പ് കര്‍ഷകരുടെ അടയാളമായിരുന്നു കാളയും കലപ്പയും. കാലം പുരോഗമിച്ചപ്പോള്‍ അത് ട്രാക്ടറും ട്രില്ലറുമായി മാറിയെന്നു മാത്രം. അധ്വാനകര്‍ഷകര്‍ അവരുടെ അത്താണിയായ ട്രാക്ടറുകളില്‍ കയറി വരുമ്പോള്‍ അത് രാജ്യത്തിനു മുന്നറിയിപ്പുതന്നെയാണ്.


കുതിരപ്പടയും ഒട്ടകപ്പടയും കാലാല്‍പ്പടയും മിസൈല്‍ വണ്ടികളുമൊന്നും ഇന്നത്തെ റിപ്പബ്ലിക് ദിനത്തില്‍ അലങ്കാരങ്ങളും അടയാളങ്ങളുമായി മാറിയില്ല. മറിച്ച് ട്രാക്ടറുകളുടെ ഘടഘട ശബ്ദങ്ങളിലും കര്‍ഷക മുദ്രാവാക്യത്തിലും ഡല്‍ഹി വിറച്ചുനില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുക.
കര്‍ഷകരെ ഭയന്ന് ഭരണകൂടം ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുന്നു. ട്രാക്ടറുകളുടെ ടയറുകളില്‍ കാറ്റ് അഴിച്ചുവിടുന്നു. കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തിയിട്ടും കര്‍ഷകര്‍ പിന്നോട്ടുമാറുന്നില്ല.

ഹരിയാന സര്‍ക്കാര്‍ കര്‍ഷകരെ അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാന്‍ നീക്കം നടത്തിയിട്ടും രക്ഷയുണ്ടായില്ല.പഞ്ചാബും ഉത്തര്‍പ്രദേശും കടന്ന് കര്‍ഷകര്‍ ഡല്‍ഹി നഗരവീഥിയിലേത്ത് പാഞ്ഞുവരുന്ന കാഴ്ചയാണ് റിപ്പബ്ലിക് ദിനം സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള അരിയും ഗോതമ്പും ഉത്പാദിപ്പിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് രാജ്യത്തെ വെല്ലുവിളിക്കുന്നത്. മൂന്നു കര്‍ഷക വിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ നടപ്പാക്കുകയും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യാനുള്ള നീക്കത്തെയാണ് ധീരന്‍മാരായ കര്‍ഷകര്‍ പുത്തന്‍സമര മുറകളിലൂടെ നേരിടുന്നത്.

ഡല്‍ഹിയിലെ കൊടുംതണുപ്പിനെ വക വയ്ക്കാതെ മൈതാനങ്ങളിലും വഴിയോരത്തും കുടില്‍ കെട്ടി ഭക്ഷണമുണ്ടാക്കി സമരം നടത്തുന്നു. ഒരിക്കല്‍പോലും അക്രമാസക്തരാകാത്ത കര്‍ഷകരാണ് ക്ഷമയുടെ നെല്ലിപ്പലിക തകര്‍ന്നപ്പോള്‍ സമരകാഹളം മുഴക്കി ചെങ്കോട്ടയിലേക്ക് കുതിച്ചത്. ചെങ്കോട്ട മൂന്നു നൂറ്റാണ്ടായി രാജ്യത്തിന്റെ മഹാസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പുണ്യഭൂമിയാണ്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയുടെ കാവലിന് കാല്‍ ലക്ഷം പട്ടാണവും പതിനായിരത്തിലേറെ പോലീസിനെയും സര്‍ക്കാര്‍ വിന്യസിക്കുന്ന ദിവസമാണ്.
ഇത്രയേറെ സേന അണിനിരന്നിട്ടും കര്‍ഷകരുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

കൊടുംതണുപ്പിനെ വകവയ്ക്കാതെ സ്ത്രീകളും കൂട്ടികളും സമരത്തില്‍ പങ്കാളികളാകുന്നു. 502 കര്‍ഷക സംഘടനകള്‍ ഇന്ത്യയില്‍ സമരത്തിന്റെ പാതയിലാണ്.കേവലം പഞ്ചാബിലെയും ഹരിയാനയിലേയും കര്‍ഷകര്‍ക്കൊപ്പം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും അണിചേര്‍ന്നിക്കുന്നു.



മണ്ഡികള്‍ എന്ന വന്‍കിട ചന്തകളിലെ ഏജന്റുമാരും അവരുടെ ജോലിക്കാരുമാണ് ഈ സമരത്തിനു പിന്നിലെന്ന് മോദി സര്‍ക്കാര്‍ കഥകള്‍ മെനയുന്നതില്‍ കാര്യമില്ല. വിറയ്ക്കുന്ന കൊടുംതണുപ്പില്‍ 150 പേര്‍ ഇതോടകം മരിച്ചുവീണ ഡല്‍ഹിയില്‍ മണ്ഡികളിലെ ഏജന്റുമാര്‍ക്കുവേണ്ടിയല്ല കര്‍ഷകരുടെ സമരം. ഇനിയുള്ള ദിനങ്ങളില്‍ മോദിക്കു സമാധാനത്തോടെ ഭരണം നയിക്കുക എളുപ്പമല്ല. മോദിയുടെ വാക്കും വേഷവിധാനനവുമൊന്നും ഇനി സര്‍ക്കാരിന് നേട്ടമാകില്ല. ഡല്‍ഹിയിലെ കര്‍ഷക സമരം മറ്റിടങ്ങളിലേക്കും കത്തിപ്പടരുമെന്ന് തീര്‍ച്ച.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (31 minutes ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (40 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (49 minutes ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (59 minutes ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (1 hour ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (1 hour ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (2 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (2 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (3 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (6 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (6 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (6 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (6 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (7 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (7 hours ago)

Malayali Vartha Recommends