കുന്നംകുളത്ത് ആക്രികടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ച് വന്‍ നാശനഷ്ടം.... ബൈന്‍ഡിംഗ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തി നശിച്ചു, മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണച്ചു

കുന്നംകുളത്ത് ആക്രികടയ്ക്കും കടലാസ് ഗോഡൗണിനും തീപിടിച്ച് വന്‍ നാശനഷ്ടം.... ബൈന്‍ഡിംഗ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തി നശിച്ചു, മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണച്ചു
കുന്നംകുളം നഗരത്തിലാണ് വന്‍ തീപിടിത്തമുണ്ടായത് .ഇന്നു പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. ഇവിടെനിന്നും സമീപത്തെ കടലാസ് ഗോഡൗണിലേക്കും ബൈന്‍ഡിംഗ് സ്ഥാപനത്തിലേക്കും തീപടരുകയായിരുന്നു. ബൈന്‍ഡിംഗ് സ്ഥാപനത്തിലെ മെഷീനുകള്‍ കത്തി നശിച്ചു.
നാട്ടുകാരാണ് ആദ്യം തീപിടിത്തം കണ്ടത്. ഇവര്‍ പോലീസിനെ ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണയ്ക്കാനായി. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം
"
https://www.facebook.com/Malayalivartha