Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു; 25 ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ആരംഭിച്ചു

27 JANUARY 2021 04:26 PM IST
മലയാളി വാര്‍ത്ത

2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും രോഗാവസ്ഥയും രോഗാതുരതയും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. 14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 25 ആശുപത്രികളിലും പ്രാദേശിക ഉദ്ഘാടനം ഇതോടൊപ്പം നടന്നു. ലോഗോ, ബോധവത്ക്കരണ ഗ്രാഫിക്‌സ് അനിമേഷന്‍ വീഡിയോ എന്നിവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

വൈറല്‍ ഹെപ്പറ്റൈറ്റിസ് ഏറെ അപകടകരമാണെന്നും അതിനാല്‍ തന്നെ എല്ലാവരും ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡ്-19 കാലത്തും സംസ്ഥാനത്തെ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 25 ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാക്കിയിട്ടുണ്ട്. ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാന്‍ എല്ലാ സി.എച്ച്.സികളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറല്‍ ലോഡ് ടെസ്റ്റ് തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സൗജന്യമായി ചെയ്യുന്നുണ്ട്. ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയയ്ക്കാവുന്നതാണ്. എല്ലാവരും ഈ ചികിത്സാ സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

2030 ഓടു കൂടി വൈറല്‍ ഹെപ്പറ്റൈറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുകയും, രോഗ പകര്‍ച്ച തടയുകയും ചെയ്യുക, രോഗ ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്ക് ഹെപ്പറ്റെറ്റിസ് ബി പകര്‍ച്ച തടഞ്ഞു കൊണ്ട് ഹെപ്പറ്റെറ്റിസ് രഹിത ഭാവി ഉറപ്പു വരുത്തുക, ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുള്ള രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കുക, രോഗാതുരതയും, മരണനിരക്കും കുറച്ചു കൊണ്ടുവരുക എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയുടെ പ്രതിരോധം, കണ്ടെത്തല്‍, ചികിത്സ, ചികിത്സയുടെ ഫലപ്രാപ്തി അവലോകനം ചെയ്യുക തുടങ്ങിയ സമസ്ത മേഖലകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള സമഗ്രമായ പരിപാടിയാണിത്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി സ്വാഗതമാശംസിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. കേന്ദ്ര ജോ. സെക്രട്ടറിയുടെ പ്രതിനിധി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എ.ആര്‍. അജയകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.പി. പ്രീത, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. ഷീല ശ്രീദേവിഅമ്മ നന്ദി പ്രകാശിപ്പിച്ചു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (52 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (55 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (58 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (4 hours ago)

Malayali Vartha Recommends