ആയുധകരുത്തിലെ ആ 'കരുത്ത്' എന്ന വാക്ക് സ്ത്രീകൾക്ക് എങ്ങനെ ചേരും എന്ന ആ അടിസ്ഥാന ചിന്ത എവിടെയോ താങ്കളെയും....??? നടി രേവതി സമ്പത്ത് കുറിക്കുന്നു
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു നടിയാണ് രേവത സമ്പത്ത്. ഏറെ ചർച്ചയാകുന്ന പല സാമൂഹിക സിനിമാ സാംസ്കാരിക വിഷയങ്ങളിലും നടി തൻ്റെ നിലപാടുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കികൊണ്ട് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ കുറിച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ജെൻഡൻ ഇക്വാലിറ്റി വാക്കുകളിൽ മാത്രമൊതുക്കാതെ പ്രാവർത്തികമാക്കേണ്ട ഇക്കാലത്ത് ഒരു അവതാരകൻ വാർത്താ അവതരണത്തിനിടെ 'അവൻ' പ്രയോഗം നടത്തുന്നതിലെ ശരിയില്ലായ്മയാണ് നടി ഇതിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്ത്യയുടെ ആയുധകരുത്തിനെ പരിചയപ്പെടുത്തുന്ന 24 ന്യൂസിലെ ഡോ.അരുൺ കുമാർ ഫൈറ്റർ ജെറ്റിനെയും മറ്റും വിശേഷിപ്പിക്കുന്നത് ഒക്കെ അടിപൊളിയായിട്ടുണ്ട്,എന്നാൽ ഈ "അവൻ","അവന്റെ കരുത്ത് "എന്നൊക്കെ മാത്രം പറയുമ്പോൾ എന്താണ് അവൾ എന്ന് ഒരിടത്ത് പോലും പറയാൻ പറ്റാത്തത്?
എപ്പോഴും പതിഞ്ഞതും മൃദുലമായതുമായ ചിലതിനെ സൂചിപ്പിക്കാനാണ് സ്ത്രീകളെ ഉപയോഗിക്കുന്നത്. കവിതകളിൽ നമ്മുടെ എല്ലാ സാംസ്കാരിക വിനിമയങ്ങളിലും സ്ത്രീകളെ സമൂഹം സോഫ്റ്റ് ആൻ്റ് സ്മൂത്ത് ആക്കി മാത്രം ചിത്രീകരിച്ച് കരുത്തില്ലെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കാറുള്ളത്.ആയുധകരുത്തിലെ ആ 'കരുത്ത്' എന്ന വാക്ക് സ്ത്രീകൾക്ക് എങ്ങനെ ചേരും എന്ന ആ അടിസ്ഥാന ചിന്ത എവിടെയോ താങ്കളെയും....???
https://www.facebook.com/Malayalivartha