താരമായി ഫാത്വിമ.... പരിഭാഷയില്‍ ആവേശം നിറച്ച ഫാത്വിമയുടെ വാക്കുകള്‍ കേട്ട് രാഹുല്‍ പോലും ഞെട്ടി
വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ വിദ്യാര്‍ഥിനി ഫാത്വിമ ഇപ്പോള്‍ താരമായിരിക്കയാണ്. വിദ്യാര്‍ഥിനിയുടെ പരിഭാഷയില്‍ രാഹുല്‍ ഗാന്ധി പോലും അമ്ബരന്നു പോയി. ബുധനാഴ്ച ഉച്ചയോടെ കരിപ്പൂരിലെത്തിയ രാഹുലിന്റെ ആദ്യപരിപാടിയായിരുന്നു വണ്ടൂരിലേത്. മികച്ച രീതിയില്‍ വേദിയെ കയ്യിലെടുക്കുന്ന തരത്തില്‍ പ്രസംഗം പരിഭാഷപ്പെടുത്തിയ വിദ്യാര്‍ഥിനിയെ രാഹുല്‍ വേദിയില്‍ വച്ചുതന്നെ അഭിനന്ദിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടിയായിരുന്നു വണ്ടൂരിലേത്. വണ്ടൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിസ്കൂളിലെ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു.
'എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ വലിയ സന്തോഷമാണ്. കാരണം നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. വിപ്ലവം സൃഷ്ടിക്കുന്ന ഈ പെണ്‍കരുത്തിന് മുന്നില്‍ സംസാരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു..' പരിഭാഷയില്‍ ആവേശം നിറച്ച് ആ പെണ്‍കുട്ടി പറഞ്ഞപ്പോള്‍ തിങ്ങികൂടിയ വിദ്യാര്‍ഥിനികള്‍ ഉറക്കെ കയ്യടിച്ചു.
വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്കൂളിലെ പരിപാടിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തത് വിദ്യാര്‍ഥിനി ഫാത്വിമയാണ്. കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തതോടെ നാട്ടിലെ താരമായിരിക്കുകയാണ് ഫാത്വിമയെന്ന വിദ്യാര്‍ഥിനി.
പി സി വിഷ്ണുനാഥിന്റെ പോസ്റ്റ്:
'പൊതുപ്രവര്‍ത്തകര്‍ക്ക് മാസ്ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയ വിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണ്. ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല; അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും... അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നല്കാന് എനിക്കും സാധിക്കില്ല... ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്ബോള്‍ എന്റെ അമ്മയെ ഓര്‍ക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാല്‍ മാസ്ക് ധരിക്കണം. '
വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ഫാത്വിമയുടെ മികവാര്‍ന്ന തര്‍ജമ കൂടിയായപ്പോള്‍ രാഹുല്‍ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത ! വയനാടിന്റെ രാഹുല്‍.
https://www.facebook.com/Malayalivartha