Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്..കുട്ടികളെ കൊല്ലാനുള്ള വിഷപദാര്‍ഥം വാങ്ങിയത് ഓണ്‍ലൈനിലൂടെ..മൂന്നുകുപ്പി വിഷം വാങ്ങി, രണ്ടെണ്ണമാണ് ഉപയോഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും കണ്ടെടുത്തിരുന്നു..


നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി.. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു... ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്...


പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ.. ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.... 'ഇറാന്റെ മരണത്തോടെ, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു തീവ്ര ഇടതുപക്ഷവും ഒട്ടും പ്രാപ്തിയില്ലാത്തവരുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ്..


ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലുകളും ഇനിയല്പം വിയർക്കും.. ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ ഏകദേശം 18.76 കോടി രൂപ വീതം ഇറാന്‍ ഈടാക്കുന്നു.


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....

വിറങ്ങലിച്ച പകല്‍... ഇത്രയൊക്കെ പോലീസ് സന്നാഹം ഒരുക്കിയിട്ടും ട്രാക്ടര്‍ റാലി എങ്ങനെ വഴിവിട്ടു എന്ന ചോദ്യത്തിന് ഉത്തരമായി പഞ്ചാബി പ്പട; കര്‍ഷകര്‍ക്കു ഇരച്ചുകയറാന്‍ വഴിയൊരുക്കിയത് ട്രാക്ടറുകളും കുതിരകളും; കയ്യില്‍ വാളുകളുമേന്തി പാഞ്ഞ സിഖ് യോദ്ധാക്കളായ നിഹാങ്കുകളെ തടയാന്‍ ആര്‍ക്കുമായില്ല

28 JANUARY 2021 09:10 AM IST
മലയാളി വാര്‍ത്ത

വന്‍ പോലീസ് സന്നാഹമൊരുക്കിയിട്ടും റിപ്പബ്ലിക് ദിനം കര്‍ഷകര്‍ എങ്ങനെ ഡല്‍ഹി കീഴടക്കി എന്ന ചോദ്യത്തിന് ഉത്തരമാകുന്നു. ട്രാക്ടര്‍ റാലിയെ ചെറുക്കാന്‍ പോലീസ് ആവുന്നതും ചെയ്തു. ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് കട്ടകള്‍ എന്നിവ നിരത്തി ട്രാക്ടറുകള്‍ തടയാനുള്ള ശ്രമം തുടക്കം മുതലേ പോലീസുകാര്‍ നടത്തി. എന്നാല്‍ യുദ്ധ പോരാളികളെ പോലെ പഞ്ചാബികള്‍ കുതിക്കുമ്പോള്‍ പോലീസ് ഭയന്ന് കാഴ്ചക്കാരായി.

ട്രാക്ടറുകളും കുതിരകളുമാണ് രാജ്യ തലസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ കര്‍ഷകര്‍ക്കു വഴിയൊരുക്കിയത്. പോലീസ് നിരത്തിയ തടസങ്ങളെല്ലാം ട്രാക്ടറുകള്‍ കൊണ്ട് ഇടിച്ചുനിരത്താന്‍ തീരുമാനിച്ചു തന്നെയാണു ഗാസിപ്പുര്‍, സിംഘു, തിക്രി എന്നിവിടങ്ങളില്‍നിന്ന് ഒരു വിഭാഗം കര്‍ഷകര്‍ ഇറങ്ങിത്തിരിച്ചത്. ഇതിനായി പഞ്ചാബിലും ഹരിയാനയിലും നിന്നു ലക്ഷക്കണക്കിനു ട്രാക്ടറുകള്‍ അതിര്‍ത്തിയിലെത്തിച്ചു.

 



സിഖ് യോദ്ധാക്കളായ നിഹാങ്കുകള്‍ കുതിരകളിലേറി നഗരത്തിലേക്കു കുതിച്ചതു പൊലീസിനെ വെട്ടിലാക്കി. ട്രാക്ടറുകള്‍ തടയാന്‍ നിരത്തിയ തടസ്സങ്ങള്‍ക്കിടയിലൂടെ കുതിരകള്‍ കുതിച്ചു പാഞ്ഞു. കയ്യില്‍ വാളുകളുമേന്തി പാഞ്ഞ നിഹാങ്കുകള്‍ ചെങ്കോട്ടയിലേക്കും ഇരച്ചുകയറി.

ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് കട്ടകള്‍ എന്നിവ നിരത്തി ട്രാക്ടറുകള്‍ തടയാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ട്രക്കുകളും ബസുകളും പൊലീസ് റോഡിനു കുറുകെയിട്ടു. ട്രാക്ടറുകളില്‍ കൂട്ടമായി എത്തിയ കര്‍ഷകര്‍ പൊലീസിനെ വിരട്ടിയോടിച്ച ശേഷം അവ തള്ളി നീക്കി.


ട്രാക്ടറുകള്‍ തടയാതെ കര്‍ഷകരെ നിയന്ത്രിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ പൊലീസ്, മധ്യ ഡല്‍ഹിയിലെ ഐടിഒ (ഇന്‍കം ടാക്‌സ് ഓഫിസ്) ജംക്ഷനില്‍ അവയുടെ കാറ്റ് അഴിച്ചുവിട്ടു. ട്രാക്ടറുകള്‍ ഉപേക്ഷിച്ചു വഴിയിലിറങ്ങിയ കര്‍ഷകരെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹമെത്തിയതോടെ പ്രദേശം യുദ്ധക്കളമായി.

ഡല്‍ഹി അതിര്‍ത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവയ്ക്കു പുറമേ ഹരിയാന, രാജസ്ഥാന്‍ അതിര്‍ത്തിയിലെ ഷാജഹാന്‍പുരിലും കര്‍ഷകര്‍ ട്രാക്ടര്‍ പരേഡ് നടത്തി. കെ.കെ. രാഗേഷ് എംപി, കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണന്‍ തുടങ്ങിയവര്‍ ട്രാക്ടറുകള്‍ ഓടിച്ച് പരേഡിന്റെ ഭാഗമായി.

 



റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നഗരം കര്‍ശന പൊലീസ് നിരീക്ഷണത്തിലാണ്. പ്രധാന റോഡുകളിലെ ഗതാഗതം പൊലീസ് നിയന്ത്രിച്ചതോടെ പലയിടത്തും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. റിപ്പബ്ലിക് ദിനത്തില്‍ യുദ്ധക്കളമായിരുന്ന നഗരത്തിന്റെ ഹൃദയഭാഗങ്ങളിലെല്ലാം ഇന്നലെ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു.

റോഡിലെങ്ങും കര്‍ശന പരിശോധന തുടരുകയാണ്. 60 കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഇന്നലെയും ഇന്റര്‍നെറ്റിനു തടസ്സം നേരിട്ടു. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്നു ചൊവ്വാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്നുവെന്നാണു വിവരം. മെട്രോയും ബസ് സര്‍വീസുകളുമെല്ലാം സാധാരണ നിലയില്‍ നടന്നു.


ഐടിഒയില്‍ അക്രമത്തില്‍ തകര്‍ന്ന ഡിടിസി ബസും ട്രാക്ടറുകളുമെല്ലാം ഇന്നലെ ഉച്ചയോടെയാണു പൊലീസ് നീക്കിയത്. രാവിലെ ഇവിടെ ഗതാഗതക്കുരുക്കു രൂക്ഷമായിരുന്നു. മണ്ഡി ഹൗസ്, ഇന്ത്യ ഗേറ്റ് ഭാഗങ്ങളിലെ ഗതാഗതം ഉച്ചയോടെ സാധാരണ നിലയിലായി. തിലക് ബ്രിജ് ഭാഗത്തെ ബാരിക്കേഡുകള്‍ ഉച്ചയോടെ മാറ്റിയതോടെ ഐടിഒയില്‍ നിന്ന് ഇന്ത്യ ഗേറ്റിലേക്കുള്ള ഗതാഗതം സാധാരണ നിലയിലായി.

ചെങ്കോട്ട പരിസരം ഇന്നലെ കനത്ത പൊലീസ് കാവലിലായിരുന്നു. സമരാനുകൂലികള്‍ ഉയര്‍ത്തിയ പതാകകള്‍ പൊലീസ് അഴിച്ചുമാറ്റിയിരുന്നു. ഇന്നലെ ചെങ്കോട്ടയ്ക്കു മുകളില്‍ പാറിയത് ഇന്ത്യയുടെ ത്രിവര്‍ണ പതാക മാത്രമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്  (2 minutes ago)

എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് സ്‌റ്റേ  (20 minutes ago)

ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (28 minutes ago)

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ മതിലിലിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം  (35 minutes ago)

രാഹുലിന്റെ നെഹ്രുവിയൻ ലെഫ്റ്റ് നിലപാടുകളോട് എനിക്കെതിർപ്പാണ്; എന്നാലും രാഹുലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് താൻ; രാഹുൽ മാങ്കൂട്ടത്തിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ  (1 hour ago)

വിളപ്പിൽശാല കൂട്ട ആത്മഹത്യ; ഞങ്ങളുടെ സ്വത്തുക്കൾ ബന്ധുക്കൾ ഒറ്റയെണ്ണത്തിന് കൊടുക്കരുത്...! മരണത്തിന് മുന്നേ അശ്വതിയുടെ ആ വാശി, മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ  (1 hour ago)

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ക്കെതിരെ ഉള്ള വ്യാജ പ്രചാരങ്ങൾ അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണ്; തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെ അല്ല; വിമർശിച്ച് രാഹുൽ ഈശ്വർ  (1 hour ago)

ഫോണുകൾ പരിശോധിക്കാൻ പോലീസ്  (2 hours ago)

സുധാകരൻ പാട്ടുംപാടി ജയിക്കും.  (2 hours ago)

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനായുള്ള തയ്യാറെടുപ്പുമായി ഇന്ത്യ... പരിശീലന ക്യാമ്പിന്‌ ഇന്ന്‌ കൊച്ചിയിൽ തുടക്കമാകും  (3 hours ago)

ഇനി ഏറ്റവും വലിയ ശത്രുവിനെ പ്രഖ്യാപിച്ച് ട്രംപ്  (3 hours ago)

പാചകവാതകം ,പെട്രോൾ, ഡീസൽ വിതരണം സുഗമാകണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

കപ്പലുകൾക്ക് 2 മില്യൺ ഡോളർ ഫീസോ?  (3 hours ago)

  നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട് ആണ് ഈ അന്തം കമ്മികൾ ഇറങ്ങി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവം; പ്രതികരണവു  (3 hours ago)

Malayali Vartha Recommends