Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ഏ കെ ജി സെൻ്ററിൻ്റെ ഐശ്വര്യം സോളാർ നായിക ഇന്ദിരാഭവനിൽ കൂട്ട ശരണം വിളി

28 JANUARY 2021 02:14 PM IST
മലയാളി വാര്‍ത്ത

വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. എൽ ഡി എഫിനെ സംബന്ധിച്ചിടത്തോളം തുടർ ഭരണം ഉറപ്പിച്ചു കൊണ്ടുള്ള പോരാട്ടം - യു ഡി എഫിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടം' ഇതിൽ പിടിവള്ളി കിട്ടിയില്ലെങ്കിൽ കോൺഗ്രസ്സ് തകർന്നടിയും എന്ന് പലരും തീർച്ചപ്പെടുത്തിയിരിക്കുന്നു 'ബിജെപിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ ഒരോ ചുവടുവയ്പും നിർണ്ണായകമാണ്.

 

എതിരാളിയെ ഉന്നം വെച്ച് വീഴ്ത്താൻ ആയി അപവാദ കഥകൾ വീണ്ടും പ്രധാന വിഷയമാക്കാൻ പോവുകയാണ്.തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അപവാദ കഥ അനിവാര്യമാണെന്ന മട്ടിലാണ് എൽ ഡി എഫ് മുന്നോട്ട് പോകുന്നത്

 

 

ജനങ്ങളുടെ മുമ്പിൽ അക്കമിട്ടുനിരത്താൻ എത്ര വേണമെങ്കിലും നല്ല കാര്യങ്ങൾ ഉള്ളപ്പോൾ വർഷങ്ങളായി രാഷ്ട്രീയ ചുവരുകളിൽ മനുഷ്യർ നോക്കാന റയ്ക്കുന്ന വികല ചിത്രങ്ങൾ പൊടി തട്ടി പുതിയ നിറം പകരേണ്ട കാര്യമുണ്ട് -എതിരാളികളെ അമർച്ച ചെയ്യാനും അവരെക്കുറിച്ച് മോശമായ ചിത്രം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ള സോളാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെങ്കിൽ എൽ ഡി എഫ് നേതൃത്വം കരുതുംപോലെയുള്ള ഫലമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം.

 

- ഓരോ തിരഞ്ഞെടുപ്പ് കാലവും അപവാദ കഥകൾ കൊണ്ട് നിറയ്ക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി ജനങ്ങളെ സമീപിക്കുന്ന രീതിയാണ് കേരളത്തിലെ മുഖ്യ മുന്നണികൾ അവലംബിച്ചു വരുന്നത്. അതിനിടയിൽ ഇത്തരത്തിലുള്ള ലൈംഗിക അപവാദ കഥകൾ അധികം വിലപ്പോകുകയുമില്ല. മലർന്ന് കിടന്ന് തൂപ്പുന്നതിന് തുല്യമായിരിക്കും' -

 

ലാവ് ലിനും സോളാറുമാണ് മുഖ്യമായും തെരഞ്ഞെടുപ്പിൽ വിഷയം ആയിക്കൊണ്ടിരിക്കുന്നത്. ആസന്നമായ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കാൻ നിയുക്തനായ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള സമുന്നത നേതാക്കളെയാണ് പ്രതിപ്പട്ടികയിൽ ഉള്ളതിനാലാണ് ഈ അപവാദകഥയക്ക് വലിയ രാഷ്ട്രീയ മാനം ലഭിക്കുന്നത്.

 

ഇത്രയും കാലം ഭരണത്തിൽ ഇരുന്നിട്ട് ചെയ്യാതെ ഇരുന്ന കാര്യം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എടുത്ത് ഇട്ടത് ചോദ്യം ചെയ്യാവുന്നതാണ്. തിരഞ്ഞെടുപ്പ് എന്നാൽ മുന്നണികളുടെ വിഴുപ്പലക്കൽ എന്നായി മാറിയോ? തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എന്ന് തൻപോരിമയോടു കൂടി പറഞ്ഞു നിൽക്കുന്നുണ്ടല്ലോ? ആ വീര വാദത്തിൻ്റെ പ്രസക്തി നഷ്ടപ്പെട്ടിട്ട് ഇല്ലെങ്കിൽ ഇത്തരത്തിലുള്ള തരംതാണ ഒരു വഴിയിലേക്ക് തിരിയണമായിരുന്നോ '?

 

 

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഇതിനെ ആയുധമാക്കി എടുത്ത് വൻ വിജയം കരസ്ഥമാക്കി.എന്നാൽ അത് ഇനി ആവർത്തിക്കണമെന്നില്ല. അപവാദ കഥകൾ എപ്പോഴും രാഷ്ട്രീയത്തിൽ ചൂടും പുകയും സൃഷ്ടിക്കും എന്നുള്ളത് സത്യമാണ്.സംസ്ഥാനത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളെങ്കിലും ഇത്തരം അപവാദ കഥകളിൽപ്പെട്ട് നിലച്ചുപോയിട്ടുണ്ട്.

 

ഇത്തരത്തിലുള്ള അപവാദ കഥകളുടെ അന്വേഷണം വന്ന് അതിൻ്റെ റിപ്പോർട്ട് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?ഖജനാവിലെ കുറെ പണം പോകുന്നത് മാത്രം മിച്ചം- തിരഞ്ഞെടുപ്പിൽ ജനങ്ങളെ പാട്ടിലാക്കാൻ അപവാദ കഥകൾ കൊണ്ട് ആകും എന്നു കരുതുന്നില്ല. അഴുക്ക് ചാലിൽ ആണ്ടു കിടക്കുന്ന നാറിയ വിഴുപ്പുകൾ ആരുമെടുത്ത് അണിയാതിരിക്കുന്നതാണ് നല്ലത്.

 

 

എൽ ഡി എഫ് സോളാർ ആയുധമാക്കും എന്നുള്ളത് ഉറപ്പാണ്. അപ്പോൾ യു ഡി എഫ് ആയുധമാക്കാൻ ശ്രമിക്കുന്നത് ശബരിമല യാ ണ്. 2019 -ൽ ഗ്യാലറിയിൽ ഇരുന്ന് കളി കണ്ട കോൺഗ്രസ്സുകാർ പത്തൊമ്പത് സീറ്റിൽ വിജയിച്ചത് പോലെ ഇക്കുറിയും ആ വിഷയം അണിയാൻ ശ്രമിക്കുകയാണ്. സ്വപ്നയും സ്വർണ്ണവും ഏൽക്കില്ല എന്ന് ബോധ്യപ്പെട്ട കോൺഗ്രസ്സുകാർ അയ്യപ്പനെ കൂട്ടുപിടിക്കാൻ നോക്കുകയാണ്. എൽ ഡി എഫ് സർക്കാരിന് എതിരെ നിരവധി വിഷയങ്ങൾ ഉണ്ടായിട്ടും അവ ഒന്നും രംഗത്ത് കൊണ്ടുവരാൻ കോൺഗ്രസ്സിന് സാധിക്കുന്നില്ല.

 

കിറ്റിൻ്റെ പേരിൽ അവകാശവാദം മുഴുക്കിഞ്ഞെളിഞ്ഞു നിൽക്കുന്ന സർക്കാരിനോടും ജനങ്ങളോടും ഇത് കേന്ദ്ര വിഹിതം എന്നു പറയാൻ ഇന്നേ വരെ കഴിഞ്ഞിട്ടില്ല. കേന്ദ്ര വിഹിതം എന്നു പറഞ്ഞാൽ ഉടൻ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ നോക്കി ഭയപ്പെടുത്തും.

 

കോൺഗ്രസ്സുകാർക്ക് പണ്ടേ അപവാദ ആരോപണങ്ങളിൽ പെട്ടു നിൽക്കാൻ താല്പര്യമുണ്ട്. അത് അവരുടെ ഇമേജ് വർദ്ധിപ്പിക്കും എന്നാണ് അവർ കരുതിയിരിക്കുന്നത്. ലൈഫ്മിഷൻ ക്രമക്കേട്, പെരിയ ഇരട്ട കൊലക്കേസ് എന്നിവയിലെ സി ബി ഐ അന്വേഷണം എതിർത്ത ഇടത് സർക്കാർ സോളാർ കേസിൽ എടുത്ത രാഷ്ട്രീയ താല്പര്യം പൊതുജനമധ്യത്തിൽ പൊളിച്ചുകാട്ടാൻ കോൺഗ്രസ്സിനു കഴിയണം. അല്ലാതെ തിരഞ്ഞെടുപ്പ് പരസ്പരം വിഴുപ്പ് അലക്കാനുള്ള വേദിയാക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (4 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (22 minutes ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (34 minutes ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (43 minutes ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (1 hour ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (10 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (11 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (11 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (11 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (11 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (12 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (12 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (12 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (13 hours ago)

Malayali Vartha Recommends