Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് വേറെ ലെവലാ... അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ട് പെണ്‍മക്കളെ കൊന്ന മാതാപിതാക്കള്‍ നാടിന്റെ ക്രൂര മുഖമാകുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് വേറൊന്ന്; ചൈനക്കാരെ ഞെട്ടിച്ച് താന്‍ ശിവനാണെന്നും തന്റെ ശരീരമാണ് കൊറോണയ്ക്ക് ജന്മം നല്‍കിയതെന്നും വെളിപ്പെടുത്തല്‍

28 JANUARY 2021 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂരിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി...

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ

മകരപ്പൊങ്കൽ.... അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ

ആന്ധ്രപ്രദേശിലെ മദനപ്പള്ളെയില്‍ രണ്ട് പെണ്‍മക്കളെ ദുരൂഹമായി കൊലപ്പെടുത്തിയ മാതാപിതാക്കള്‍ നാടിന്റെ തന്നെ ക്രൂരമുഖമായിരിക്കുകയാണ്. അതിനിടെ അറസ്റ്റിലായ മാതാവ് കോവിഡ് പരിശോധനയ്ക്കു വിസമ്മതിച്ചു.

താന്‍ ശിവനാണെന്നും തന്നില്‍നിന്നാണു കൊറോണ വൈറസ് പിറന്നതെന്നുമാണു പ്രതി പദ്മജ (50) പൊലീസിനോടു പറഞ്ഞത്. മദനപ്പള്ളെയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയായ പദ്മജ, പെണ്‍മക്കളായ അലേഖ്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയെന്നും പിന്നീടു ഡംബല്‍ കൊണ്ടു മര്‍ദിച്ചെന്നുമാണു കേസ്.

 



ചൊവ്വാഴ്ച നിര്‍ബന്ധിത കോവിഡ് ടെസ്റ്റിനായി പ്രതികളായ പത്മജയെയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവിനെയും പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോള്‍ നേസല്‍ പരിശോധന നടത്താന്‍ അവര്‍ വിസമ്മതിച്ചു. താന്‍ ശിവനാണ്. തന്റെ ശരീരം കൊറോണയ്ക്ക് ജന്മം നല്‍കി. വാക്‌സിന്‍ ഉപയോഗിക്കാതെ മാര്‍ച്ചില്‍ തന്നെ അത് അവസാനിക്കുമെന്നും പത്മജ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു.



തന്റെ തൊണ്ടയില്‍ വിഷം ഉണ്ടെന്നും തന്നെ കൊറോണ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലയെന്നുമാണ് ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി ഐ.ഐ.ടി കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്തിരുന്ന പത്മജ പറഞ്ഞത്. ഒടുവില്‍ പൊലീസുകാരുടെയും ഭര്‍ത്താവ് പുരുഷോത്തം നായിഡുവിന്റെയും അഭ്യര്‍ത്ഥനകള്‍ക്ക് ശേഷമാണ് പ്രതി പരിശോധനയ്ക്ക് സമ്മതിച്ചത്.



ഞായറാഴ്ചയോടെയാണ് ആന്ധ്രാ പ്രദേശിലെ ചിറ്റൂരില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയില്‍ നില്‍ക്കുന്ന കുടുംബത്തില്‍ ക്രൂര കൊലപാതകം നടന്നത്. പുരുഷോത്തം നായിഡു പത്മജ ദമ്പതിമാരാണ് തങ്ങളുടെ 27 ഉം 22 വയസുള്ള പെണ്‍മക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതല്‍ സത്യയുഗം തുടങ്ങുകയാണെന്നും തിങ്കളാഴ്ച സൂര്യനുദിക്കുന്നതോടെ മക്കള്‍ക്ക് വീണ്ടും പുനര്‍ജനിക്കുമെന്നാണ് ദമ്പതിമാര്‍ പൊലീസിനോട് പറഞ്ഞത്. ഞായറാഴ്ച വൈകുന്നേരം സംഭവത്തെക്കുറിച്ച് പിതാവ് സഹപ്രവര്‍ത്തകരില്‍ ഒരാളെ അറിയിച്ചിരുന്നതായാണ് വിവരം.

 



അന്വേഷണവുമായി മാതാപിതാക്കള്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ അന്ധവിശ്വാസികളാണെന്നും പെണ്‍മക്കളെ കൊന്നതായി വിശ്വസിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. മൂത്തമകള്‍ ഇളയമകളെ കൊല്ലുകയും, കലിയുഗം മാറി സത്യയുഗം ആരംഭിക്കുന്ന ദിവസം സഹോദരിയെ തിരികെ കൊണ്ടുവരാന്‍ വേണ്ടി തന്നെയും കൊല്ലാന്‍ മാതാപിതാക്കളോട് പറഞ്ഞതായുമാണ് അമ്മ പൊലീസിനു നല്‍കിയ മൊഴി.

പൊലീസ് വീട്ടിലെത്തിയപ്പോള്‍ തങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം തരണമെന്നും മക്കള്‍ പുനര്‍ജ്ജനിക്കുന്നത് വരെ കാത്തിരിക്കണമെന്നും അമ്മ അഭ്യര്‍ത്ഥിച്ചു. മൃതദേഹങ്ങള്‍ കിടന്നിരുന്ന മുറിയിലേക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവേശിക്കുന്നതിനെ അവര്‍ എതിര്‍ത്തു.

 

പെണ്‍കുട്ടികള്‍ നഗ്‌നരായി കിടക്കുകയാണെന്നും പൊലീസിന് അവരെ ഈ അവസ്ഥയില്‍ കാണാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. വീട്ടിലേക്ക് ഷൂ ധരിച്ചു കയറിയ പൊലീസുകാരോട് ദൈവമുള്ള ഇടമാണ് അവിടേക്ക് ഷൂ ധരിച്ച് കയറാന്‍ പാടില്ലെന്നും വിലക്കി.

ചോദ്യം ചെയ്യലില്‍ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികള്‍ നല്‍കുന്നത്. പ്രകൃതിയുടെ അദൃശ്യശക്തികളാണു മക്കളെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്നും പുനരുജ്ജീവിപ്പിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. മക്കളുടെ ആരോഗ്യത്തെക്കുറിച്ച് ഇരുവര്‍ക്കും ആശങ്കയുണ്ടായിരുന്നു. കുടുംബത്തിന്റെ നല്ലതിനുവേണ്ടി കൊല നടത്തിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഇവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (11 minutes ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (23 minutes ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (28 minutes ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (36 minutes ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (51 minutes ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (53 minutes ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (59 minutes ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (1 hour ago)

പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകം  (1 hour ago)

അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളത്  (1 hour ago)

പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.  (1 hour ago)

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു.  (1 hour ago)

പോയി ചത്തൂടെ നിനക്കൊക്കെ ഉഫ്..പച്ചയ്ക്ക് പറഞ്ഞ് ശ്രീലേഖ..! മാപ്രകളെ തുരത്തി അടിക്കുന്നു...! ഒരു കഥ സൊല്ലട്ടുമാ??  (1 hour ago)

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം.. ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്  (1 hour ago)

Malayali Vartha Recommends