Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിന്റെ മണർകാട്ടെ വീട്ടിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു: മണ്ണിട്ട് നികത്തിയ 40 സെന്റ് സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് റവന്യു അധികൃതർ; കർശന നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

28 JANUARY 2021 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

ബ്ലേഡ് മാഫിയ തലവനും മണർകാട്ട് ക്രൗൺ ക്ലബിൽ ചീട്ടുകളി നടത്തിപ്പുകാരനുമായ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് എന്ന മാലം സുരേഷിന്റെ വീട്ടിൽ കർശന നടപടിയുമായി അധികൃതർ. മാലം സുരേഷിന്റെ വീട്ടിൽ അനധികൃതമായി മണ്ണിട്ട് നികത്തിയിരുന്ന പാടത്തെ മണ്ണ് നീക്കം ചെയ്തു തുടങ്ങി. രണ്ടേക്കറിലധികം ദൂരം പടർന്നു കിടന്നിരുന്ന വീടിന്റെ പരിസരത്തെ പാടം നികത്തിയ 41 സെന്റ് സ്ഥലമാണ് ഇപ്പോൾ തിരികെ പിടിക്കുന്നത്. ജെ.സി.ബിയും ലോറിയും ഉപയോഗിച്ച് റവന്യു വകുപ്പ് അധികൃതരാണ് നടപടികൾക്കു നേതൃത്വം നൽകുന്നത്.

നേരത്തെ സുരേഷിന്റെ മണർകാട് മാലത്തെ വീട് പാടം നികത്തിയാണ് നിർമ്മിച്ചതെന്നു പരാതി ഉയർന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സ്വകാര്യ വ്യക്തി ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ സ്ഥലം പാടം നികത്തിയതാണ് എന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പാടശേഖരം നികത്തിയ സ്ഥലത്തെ മണ്ണ് തിരികെ പിടിക്കാൻ നടപടിയായിരിക്കുന്നത്. സ്ഥലത്തെ മണ്ണ് നീക്കം ചെയ്യണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോട്ടയം സബ് കളക്ടർ, എൽ.എ തഹസീൽദാർ ഷൈജു പി.ജേക്കബ്, മണർകാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്.

തുടർന്നു, അനധികൃതമായി കയ്യേറിയതായി കണ്ടെത്തിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നു മണിയോടെയാണ് റവന്യു വിഭാഗം അധികൃതർ മണർകാട്ടെ സുരേഷിന്റെ വീട്ടിൽ എത്തിയത്. തുടർന്നു സ്ഥലം അളന്നു തിട്ടപ്പെടുത്തി. ഇതിനു ശേഷം മണ്ണ് നീക്കം ചെയ്യേണ്ട സ്ഥലത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തി. ഈ സ്ഥലത്തു നിന്നും മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിക്കുകയായിരുന്നു. ഇതുവരെ ഒരു ലോഡ് മണ്ണാണ് ഇവിടെ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഇന്ന് ഒരു ദിവസം കൊണ്ട് മണ്ണ് പൂർണമായും നീക്കം ചെയ്യുന്നതിനാണ് നീക്കം.

നേരത്തെ കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തിൽ റവന്യു വിഭാഗം അധികൃതർ സ്ഥലത്ത് എത്തി കയ്യേറ്റം അളന്നു തിട്ടപ്പെടുത്തിയിരുന്നു. മാലത്ത് നിർമ്മിച്ച വീടിന്റെ പകുതിയിലേറെ ഭാഗവും പാടം നികത്തിയാണ് നിർമ്മിച്ചതെന്നാണ് ആരോപണം നേരത്തെ ഉയർന്നിരുന്നു. നേരത്തെ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് കയ്യേറ്റം ഉണ്ടെന്നു റവന്യു വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയിൽ റവന്യു വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്.

കോടികൾ മുടക്കിയാണ് ഈ വീട് നിർമ്മിച്ചത്. മണർകാട് ക്രൗൺ ക്ലബിൽ ലക്ഷങ്ങൾ മുടക്കി നടന്ന ചീട്ടുകളിയിൽ മാലം സുരേഷിന്റെ പങ്ക് വ്യക്തമായിരുന്നു. ഈ കേസിൽ സുരേഷിനെ ഈ കേസിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ചോദ്യം ചെയ്യുകയും, കേസിൽ പ്രതി ചേർക്കുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (2 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (3 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (3 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (5 hours ago)

അമ്പലപ്പുഴ സ്‌കൂളിന് സമീപം അടച്ചിട്ട മുറിയില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന ഹാന്‍സ് പൊലീസ് പിടികൂടി  (5 hours ago)

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിയുടെ നാല് കുട്ടികളും മരിച്ചു  (5 hours ago)

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (8 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (8 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (8 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (9 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (9 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (9 hours ago)

Malayali Vartha Recommends