മാണി സി.കാപ്പാൻ ഇടതു മുന്നണിയിൽ തന്നെ തുടരും; കോൺഗ്രസ്സിൽ നിന്നും നിരവധിപേർ കമ്മ്യൂണിസ്റ്റിലേക്ക് ;ഇ .പി ജയരാജൻ
മാണി സി.കാപ്പാൻ ഇടതു മുന്നണി വിടില്ലെന്നും യുഡിഎഫിൽ നിന്നും നിരവധിപേർ എൽഡിഎഫിലേക്ക് വരുമെന്നും ഇ .പി ജയരാജൻ. പാലാ സീറ്റിനെ സംബന്ധിച്ച് യാതൊരുവിധ തർക്കവുമില്ലെന്നും ജയരാജൻ. എന്‍ സി പി ഇടത് മുന്നണി വിടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന് മാസ്റ്റര്‍ ഇന്നലെ പറഞ്ഞിരുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ അഭിപ്രായവും ഇതുതന്നെയാണെന്നും, പാർട്ടിയിലേക്ക് ആരു വന്നാലും സ്വീകരിക്കുമെന്നും മാധ്യമ പ്രവർത്തകരോട് അദ്ദേഹം വ്യക്തമാക്കി.
പാലായിൽ എൻ.സി.പി തന്നെ മത്സരിക്കുമെന്നത് പാർട്ടി ഒരുമിച്ചെടുത്ത തീരുമാനമാണ്. സീറ്റ് മാറ്റം സംബന്ധിച്ച് എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച വന്നാല്‍ വിഷയം ഉന്നയിക്കും. എന്‍സിപി നിലവിലെ നാല് സിറ്റിംഗ് സീറ്റുകളില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha