കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പോലീസ് നടപടി ശക്തമാക്കും; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചതായി മന്ത്രി കെ.കെ ശൈലജ
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിച്ചതായി മന്ത്രി കെ.കെ ശൈലജ. എന്നാല്‍ ആശങ്കപ്പെട്ടതുപോലെ പ്രതിദിനം ഇരുപതിനായിരത്തിലേക്കൊന്നും ഉയര്‍ന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജാഗ്രതയോടുള്ള നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് അതുണ്ടാകാതെ പോയത്. 5000-6000നിന്നിട്ട് പിന്നീട് താഴുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ താഴാതെ നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പോലീസ് നടപടി ശക്തമാക്കും. കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണ്. പരിശോധനകള്‍ കേരളത്തില്‍ കുറവല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha