പട്രോളിംഗ് നടത്തുകയായിരുന്ന എട്ടംഗ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; ഊരുമൂപ്പന് കാട്ടാനയുടെ കുത്തേറ്റ് ദാരുണാന്ത്യം

തൃശൂര്‍ പാലപ്പിളളി എലിക്കോട് ഫയര്‍ വാച്ചറായി ജോലി നോക്കുകയായിരുന്ന ഊരുമൂപ്പന്‍ ഉള്‍വനത്തില്‍ വച്ച് കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. എലിക്കോട് കോളനിയില്‍ മലയന്‍ വീട്ടില്‍ മൂപ്പന്‍ ഉണ്ണിച്ചെക്കന്‍(60) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. ഫയര്‍ വാച്ചര്‍ ജോലിക്കിടെ പട്രോളിംഗ് നടത്തുകയായിരുന്ന എട്ടംഗ സംഘത്തിന് നേരെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെ 9.30നായിരുന്നു സംഭവം.
ഓട്ടത്തിനിടെ ഉണ്ണിച്ചെക്കനെ ആന വീഴ്‌ത്തി തുടയില്‍ കുത്തി. ഗുരുതര പരിക്കേറ്റ ഉണ്ണിച്ചെക്കനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണമടഞ്ഞു. ഉണ്ണിച്ചെക്കന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.
https://www.facebook.com/Malayalivartha
























