കോട്ടയത്ത് അപസ്മാരം വന്ന് വഴിയില്‍ വീണ യുവാവ് ബസ് കയറി ദാരുണമായി മരിച്ചു

കോട്ടയത്ത് അപസ്മാരം വന്ന് കുഴഞ്ഞുവീണ യുവാവ് ബസിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചു. കട തിണ്ണയില്‍ ഇരുന്നിരുന്ന രാജേഷ് (35) എഴുന്നേറ്റ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ അപസ്മാരം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് കാല്‍ വഴുതി സ്വകാര്യ ബസിന് അടിയിലേയ്ക്ക് വീഴുകയായിരുന്നു. രാജേഷ് വീഴുന്നത് കണ്ട് നാട്ടുകാര്‍ ബഹളം വച്ചെങ്കിലും ബസിന്റെ പിന്‍ചക്രങ്ങള്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. മരണശേഷം നടത്തിയ പരിശോധനയില്‍ രാജേഷിന് കോവിഡ് സ്ഥീരീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























