ആക്ഷേപം ഭയന്ന് ലൈഫ് മിഷന്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി; മൂന്ന് ഘട്ടമായുളള ലൈഫ് മിഷനില്‍ 85 ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ ഭൂമി കണ്ടെത്തി

ആക്ഷേപം ഭയന്ന് ലൈഫ് മിഷന്‍ ഉപേക്ഷിക്കില്ലെന്നും പൗരന്റെ സ്വന്തംവീട് എന്ന സ്വപ്‌നം ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍പ്പിടം എന്ന അടിസ്ഥാന ആവശ്യത്തെ ഗൗരവമായി കണ്ട് സര്‍ക്കാര്‍ കൈകാര്യം ചെയ്തു. 2,57,547 വീടുകള്‍ ലൈഫ് മിഷന്‍ പ്രകാരം പൂര്‍ത്തിയാക്കി. ഇത് അഭിമാനകരമായ അവസ്ഥയാണ്. വീട് ലഭിക്കേണ്ടവര്‍ ഇനിയുമുണ്ട് വീടിനായി അപേക്ഷിച്ചവര്‍ക്ക് അവയുടെ നിര്‍മ്മാണം നടക്കുകയാണ്. അന്തിയുറങ്ങാന്‍ വീടിനായി മൂന്ന് ഘട്ടമായി ലൈഫ് മിഷന്‍.
മൂന്ന് ഘട്ടമായുളള ലൈഫ് മിഷനില്‍ 85 ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ ഭൂമി കണ്ടെത്തി. 52 നിര്‍മ്മാണം പുരോഗമിക്കുന്നു. 32 എണ്ണ മേയ് മാസത്തിനകം പൂര്‍ത്തിയാകും. അഞ്ചെണ്ണം ഏതാനും മാസത്തിനകം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വടക്കാഞ്ചേരിയില്‍ യുഎഇറെഡ്ക്രസന്റ് സംഘടന 140 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കും. ഭവനസമുച്ചയത്തോടൊപ്പം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നിര്‍മ്മിക്കും. ജനങ്ങള്‍ക്ക് വേണ്ടിയുളള ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആക്ഷേപത്തെ ഭയന്ന് ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭാവി കേരളത്തിനായി ആസൂത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമ്മേളനം അടുത്തമാസം 1,2 തീയതികളില്‍ ഓണ്‍ലൈനായാകും നടത്തുക.
https://www.facebook.com/Malayalivartha
























