സോളാര്‍ കേസില്‍ നടന്നത് സ്വാഭാവികമായ നടപടിക്രമം മാത്രം; ഒരു കേസും സിബിഐയ്‌ക്ക് വിടില്ല എന്ന നിലപാട് സര്‍ക്കാരിനില്ല; സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ട നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ട നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കേസും സിബിഐയ്‌ക്ക് വിടില്ല എന്ന നിലപാട് സര്‍ക്കാരിനില്ല. വാളയാര്‍ കേസ് സി.ബി.ഐയ്‌ക്ക് വിടണമെന്ന് കുട്ടികളുടെ അമ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു, കേസ് സിബിഐയ്‌ക്ക് വിട്ടു. അതുപോലെതന്നെ കസ്‌റ്റഡി മരണം നടന്നാലും സിബിഐയ്‌ക്ക് വിടും. എന്നാല്‍ സോളാര്‍ കേസില്‍ സ്വാഭാവികമായൊരു നടപടിക്രമം മാത്രമാണ് നടന്നത്. കേസ് സിബിഐ അന്വേഷണത്തിന് വിട്ടതില്‍ സര്‍ക്കാരിന് രാഷ്‌ട്രീയ ദുരുദ്ദേശ്യമൊന്നുമില്ല. മുഖ്യമന്ത്രി പറഞ്ഞു.
ലാവ്‌ലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പിണറായി വിജയനെ എങ്ങനെയും കുടുക്കാമെന്ന് നോക്കി. ആ കേസ് അന്വേഷിച്ച അന്നത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ റിപ്പോര്‍ട്ട് നല്‍കിയതിന് യുഡിഎഫ് സര്‍ക്കാര്‍ രായ്‌ക്കുരാമാനം സ്ഥലംമാറ്റിയിരുന്നു. സോളാര്‍ കേസില്‍ ഇരയായ സ്‌ത്രീ അന്വേഷണ കമ്മീഷന് പരാതി നല്‍കിയപ്പോള്‍ അതിശക്തമായ നിലപാട് കമ്മീഷന്‍ എടുത്തിരുന്നതായും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
യുഡിഎഫിനെതിരായ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്‌താവനയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ബിജെപിയും കോണ്‍ഗ്രസിലെ ഒരു പക്ഷവും പരസ്‌പരം സഹകരിച്ചാണ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാര്‍ ചെയ്‌തകാര്യങ്ങള്‍ വച്ച് ജനങ്ങളെ സമീപിക്കുമെന്നും കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിയെ നിയമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























