സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ ദുരുദ്ദേശ്യമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് സ്വഭാവിക നടപടിയെന്നും അതില്‍ രാഷ്ട്രീയ ദുരുദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ പല കേസുകളും സിബിഐയ്ക്കു വിട്ടിട്ടുണ്ട്. വാളയാര്‍ കേസ് സിബിഐയ്ക്കാണു വിട്ടത്. കസ്റ്റഡി മരണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്. പൊലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരി സര്‍ക്കാരിനു അപേക്ഷ നല്‍കി. ഇരയുടെ പരാതിയാണ്, അതു സ്വീകരിച്ചില്ലെങ്കില്‍ വിമര്‍ശനത്തിന് ഇടയാക്കും. പൊലീസ് അന്വേഷണത്തില്‍ കുറവുണ്ടായതു കൊണ്ടല്ല കേസ് സിബിഐയ്ക്കു വിട്ടത്. പരാതിക്കാരിക്കു പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു പറയുമ്‌ബോള്‍ അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതില്ല. യുഡിഎഫ് നേതാക്കളോടു പ്രതികാര ചിന്തയോടെ ഇരിക്കുന്നവരല്ല സര്‍ക്കാര്‍. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ തെറ്റു ചെയ്തിട്ടില്ല എന്നു വിജിലന്‍സ് പറഞ്ഞപ്പോള്‍ ഡയറക്ടറെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റി. പിന്നാലെ കേസ് സിബിഐയ്ക്കു വിട്ടു. യുഡിഎഫ് സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത നടപടിയായിരുന്നു അത്.
ആലപ്പുഴ ബൈപാസിന്റെ പണി 40 വര്‍ഷമായി മുടങ്ങി കിടക്കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയതോതില്‍ ഇടപെട്ടു പണി പൂര്‍ത്തിയാക്കി. പ്രതിപക്ഷം എന്തു അവകാശവാദം ഉന്നയിച്ചാലും ആലപ്പുഴക്കാര്‍ക്ക് അവസ്ഥ അറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























