ചുരിദാര്‍ വില്‍പ്പനക്കെത്തി വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇതരസംസ്ഥാനക്കാരനായ യുവാവ് അറസ്റ്റില്‍; അറസ്റ്റ് യുവതിയുടെ പരാതിയെ തുടര്‍ന്ന്

കോതമംഗലത്ത് ചുരിദാര്‍ വില്‍പ്പനക്കെത്തി വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരനായ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം കോട്ടപ്പടിയിലാണ് സംഭവം.ഉത്തര്‍പ്രദേശ് സ്വദേശി ഇന്‍ഷാദി(25)നെയാണ് മാനഭംഗശ്രമത്തിന് കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടപ്പടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ തോറും ചുരിദാറുകള്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതിനിടയിലാണ് വീട്ടില്‍ ഒറ്റക്കായിരുന്ന യുവതിയെ ഇയാള്‍ കയറിപ്പിടിച്ചത്. യുവതി ഒച്ചവച്ച തോടെ ഇന്‍ഷാദ് ഓടി രക്ഷപെടുകയായിരുന്നു.യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലാകുന്നത്.
കാലടിയിലെ ഒരു ലോഡ്ജില്‍ താമസിച്ചു വന്ന 15 അംഗ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ഇന്‍ഷാദ്.കോട്ടപ്പടി എസ് എച്ച് ഒ ശ്രീജിത്ത് സി യുടെ നേതൃത്വത്തില്‍ അബ്ദുള്‍ റഹ്മാന്‍, ഷാജന്‍, രാജേഷ്, ആല്‍ഫിയ, ശ്രീജ, അബ്ദുള്‍ കരിം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇന്‍ഷാദിനെ പിടികൂടിയത്.കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha
























