കോട്ടയത്ത് കാണാതായ 21 കാരനെ കണ്ടെത്തിയത് 15 കാരിയുടെ കട്ടിലിനടിയില്‍ നിന്ന്

കോട്ടയത്ത് കാണാതായ 21 കാരനെ തേടി മാതാപിതാക്കളും പോലീസ് നെട്ടോട്ടം ഓടി. അവസാനം പതിനഞ്ചുകാരിയുടെ വീട്ടില്‍ നിന്നും പോലീസ് പിടികൂടി. പാലാ പൂവരണി സ്വദേശി അഖില്‍ റെജിയാണ് പിടിയിലായത്. നാല് ദിവസം മുമ്പ് അഖിലിനെ കാണാതായതായി പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അഖില്‍ എലിക്കുളം പ്രദേശത്ത് രഹസ്യമായി താമസിക്കുന്നുണ്ടെന്ന് ഡിവൈഎസ്പി സാജു വര്‍ഗീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ സിഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ കണ്ടെത്തിയത്. പോലീസിനെ കണ്ട് അഖില്‍ പെണ്‍കുട്ടിയുടെ കട്ടിലിനടിയില്‍ ഒളിച്ചെങ്കിലും പോലീസ് പിടികൂടി. പെണ്‍കുട്ടിയെ കാഞ്ഞിരപ്പള്ളിയിലെത്തിച്ച് പരിശോധന നടത്തി. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. പകല്‍ സമയത്ത് അഖില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്ന അഖില്‍ പകല്‍ സമയങ്ങളില്‍ മതാപിതാക്കളോട് സംസാരിച്ചിരിക്കും. പിന്നീട് റോഡില്‍ ഇറങ്ങുന്ന അഖില്‍ സന്ധ്യ കഴിയുമ്പോള്‍ പെണ്‍കുട്ടിയുടെ മുറിയില്‍ കയറി ഒളിക്കും. ഇതായിരുന്നു പതിവ്. പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും കേസ് വേണ്ടെന്നും വീട്ടുകാര്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് എടുക്കാതിരിക്കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























