ഉദ്ഘാടനം കഴിഞ്ഞ ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസില്‍ വാഹനങ്ങളുടെ കൂട്ടിയിടി; പോലീസിനെ കുഴക്കി ഗതാഗത കുരുക്കും

ഉദ്ഘാടനം കഴിഞ്ഞ ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസില്‍ വാഹനങ്ങളുടെ കൂട്ടിയിടി. രണ്ടു കാറുകളും ഒരു മിനി ലോറിയുമാണ് ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത്. ബൈപ്പാസ് ഉദ്ഘാടനത്തിനുശേഷം യാത്ര ചെയ്യാനായി വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായിരുന്നു. ഇരു വശത്തും മണിക്കൂറുകള്‍ കാത്തു കിടന്ന വാഹനങ്ങള്‍ ബൈപ്പാസിലേക്കു പ്രവേശിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. അതിനിടെയാണ് ഒരു വശത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ഇതോടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പൊലീസും നന്നേ ബുദ്ധിമുട്ടി. ബൈപ്പാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചര്‍ ആകുകയും ചെയ്തിരുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് ആലപ്പുഴ ബൈപ്പാസ് നാടിനു സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് പാത നാടിനു സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























