കൊല്ലത്ത് കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം.... തീപിടുത്തില്‍ ഫാക്ടറിയും ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണ്ണമായും കത്തിനശിച്ചു, അഗ്‌നിശമന സേനകളും നാട്ടുകാരും പൊലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്, ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം

കൊല്ലത്ത് കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം.... തീപിടുത്തില്‍ ഫാക്ടറിയും ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണ്ണമായും കത്തിനശിച്ചു,
അഗ്‌നിശമന സേനകളും നാട്ടുകാരും പൊലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ആലുംപീടികയില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയര്‍ഫാക്ടറിയ്ക്കാണ് തീപിടിച്ചത്. ഇന്നലെ അര്‍ധ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്.തീപിടുത്തില്‍ ഫാക്ടറിയും ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണ്ണമായും കത്തിനശിച്ചു.
കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്‌നിശമന സേനകളും നാട്ടുകാരും പൊലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടകാരണം വ്യക്തമല്ല
https://www.facebook.com/Malayalivartha
























