കൊല്ലത്ത് വാക്‌സിന്‍ സ്വീകരിച്ച് നിരീക്ഷണത്തിലിരുന്ന നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഒരു ദിവസത്തിനു ശേഷം നഴ്‌സ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരുതീര്‍ത്ഥത്തില്‍ സുജ ആണ് മരിച്ചത്. ഇവര്‍ക്ക് 52 വയസ് ആയിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ നിന്ന് ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.
നിരീക്ഷണത്തിലിരിക്കെയാണ് ഇവര്‍ കുഴഞ്ഞുവീണത്. കുഴഞ്ഞു വീണ ഉടന്‍ തന്നെ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ ധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയയാക്കിയിരുന്നു. പക്ഷേ, ഇന്നു പുലര്‍ച്ചെ മരിക്കുകയായിരുന്നു. കടുത്ത പ്രമേഹരോഗി ആയിരുന്നു ഇവര്‍.
https://www.facebook.com/Malayalivartha

























