Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

പഞ്ചാബി സിനിമാതാരം വേറെലെവല്‍... റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട ആക്രമണത്തിലെ സൂത്രധാരന്‍മാരില്‍ ഒരാളെന്ന് ആരോപിക്കുന്ന പഞ്ചാബ് സിനിമാതാരം ദീപ് സിദ്ധു വെളിപ്പെടുത്തലുമായി രംഗത്ത്; രഹസ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പെടാപാട് പെടുമെന്നും ദീപ് സിദ്ധു

30 JANUARY 2021 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കേട്ട പേരുകളിലൊന്നാണ് പഞ്ചാബി സിനിമാതാരം ദീപക് സിദ്ധുവിന്റേത്. ആരും അറിയാതിരുന്ന സിനിമാ താരം റിപ്പബ്ലിക് ദിനത്തോടെ ഡല്‍ഹിയിലും കളം നിറയുകയായിരുന്നു.

ഇപ്പോഴിതാ കര്‍ഷക നേതാക്കള്‍ക്കെതിരേയാണ് ദീപ് സിദ്ധു രംഗത്ത് വന്നിരിക്കുന്നത്. കര്‍ഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നില്‍ സിദ്ധു ആണെന്നാണ് ആരോപിക്കപ്പെടുന്നത്.

 

 


ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ കര്‍ഷക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ദീപ് സിദ്ധു രംഗത്തെത്തിയിരിക്കുന്നത്. രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയില്‍ പറയുന്നു.

 



ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയ നടനെതിരെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് നേതാക്കള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ദീപ് സിദ്ധുവിനെ പോലീസ് പ്രതിചേര്‍ത്തുവെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

'റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതില്‍ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവര്‍ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല. എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു ആളുകളെ എനിക്കു നിയന്ത്രിക്കാനാകുക. അവരുടെ നേതാവായ നിങ്ങളെ മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാന്‍ എനിക്കു കഴിഞ്ഞുവെങ്കില്‍ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും'. എന്നാണ് ദീപ് സിദ്ധു കര്‍ഷക നേതാക്കളോട് പറയുന്നത്.

 

 



കര്‍ഷക സമരത്തില്‍ ദീപ് സിദ്ധുവിന്റെ സംഭാവന വട്ടപൂജ്യമാണെന്നു പറയുന്ന നിങ്ങള്‍ എങ്ങനെയാണ് ലക്ഷങ്ങളെ മുന്‍നിര്‍ത്തി സിദ്ധു ആക്രമണം അഴിച്ചു വിട്ടുവെന്ന് അസത്യം പ്രചരിപ്പിക്കുക. എന്നെ നിങ്ങള്‍ രാജ്യദ്യോഹിയെന്നു മുദ്ര കുത്തുകയാണെങ്കില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും തന്നെ ദേശവിരുദ്ധരാണെന്നും ദീപ് സിദ്ധു പറയുന്നു. താന്‍ ഇപ്പോഴും സിഘു അതിര്‍ത്തിയില്‍ തന്നെയാണെന്നും ഒളിവില്‍ പോയിട്ടില്ലെന്നും വിഡിയോയില്‍ താരം അവകാശപ്പെടുന്നു.



റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത നേതാക്കള്‍ പോലീസ് നടപടി ആരംഭിച്ചപ്പോള്‍ കര്‍ഷകരെ തനിച്ചാക്കി ഭയന്ന് പിന്‍വാങ്ങിയെന്നും താരം ആരോപിച്ചു. ഞാനല്ല ആളുകളെ ചെങ്കോട്ടയിലേക്കു നയിച്ചത്. ചെങ്കോട്ടയിലെ പ്രതിഷേധക്കാര്‍ക്കൊപ്പം നേതാക്കള്‍ ഉറച്ചു നിന്നിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദം ചെല്ലുത്താന്‍ നമുക്ക് സാധിക്കുമായിരുന്നുവെന്നും ദീപ് സിദ്ധു പറഞ്ഞു. കര്‍ഷക സംഘടനാ നേതാക്കള്‍ തന്നെ പിന്നില്‍ നിന്നു കുത്തിയെന്നും ചെങ്കോട്ടയിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയിലായെന്നും ദീപ് സിദ്ധു പറയുന്നു.

ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിദ്ധു ജനുവരി 25ന് രാത്രി സമരഭൂമിയിലെത്തി കര്‍ഷകരെ പ്രകോപിതരാക്കി സമരം കലുഷിതമാക്കാന്‍ നേതൃത്വം നല്‍കിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു. എട്ടു മണിക്കൂറോളം പ്രധാന വേദിയില്‍ തങ്ങിയ സിദ്ധു ചെങ്കോട്ടയിലേക്ക് വലിയ തോതില്‍ മാര്‍ച്ച് നടത്തണമെന്നും വലിയ സംഭവങ്ങള്‍ക്കായി ഡല്‍ഹി കാത്തിരിക്കുന്നു തുടങ്ങിയ പ്രസ്താവനകള്‍ നടത്തിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 



ദീപ് സിദ്ധു ബിജെപിയുടെ ഏജന്റാണെന്നും സമരം പൊളിക്കാന്‍ ഇടപെട്ടുവെന്നുമാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന ആരോപണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (7 minutes ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (45 minutes ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (2 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (2 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (3 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (3 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (3 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (4 hours ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (4 hours ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (4 hours ago)

പ്രിയദർശൻ്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ;  (5 hours ago)

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...  (5 hours ago)

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി  (5 hours ago)

ബംഗളൂരുവില്‍ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകള്‍ വിതരണം ചെയ്തു  (5 hours ago)

Malayali Vartha Recommends